എസ്.കെ.ജി. ധരൻ അനുസ്മരണം നടത്തി

അടൂർ: സ്വാതന്ത്ര്യസമര സേനാനി, സാംസ്കാരിക -ഗ്രന്ഥശാല പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എസ്.കെ.ജി ധര‍ന്‍റെ അനുസ്മരണം നടത്തി. വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് അധ്യക്ഷതവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. സുരേഷ് ബാബു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ല അസി. സെക്രട്ടറി ഡി. സജി, അടൂർ സേതു, ടി. മുരുകേശ്, അരുൺ കെ.എസ്.മണ്ണടി, ആർ. രാജേന്ദ്രൻപിള്ള, കുറുമ്പകര രാമകൃഷ്ണൻ, ജി. ബൈജു, കെ. പത്മിനിയമ്മ, കെ.എസ്. രാധാകൃഷ്ണൻ, ഐക്കാട് ഉദയകുമാർ, എ.പി. സന്തോഷ്, വിനോദ് തുണ്ടത്തിൽ, ജി. രാധാകൃഷ്ണൻ, പ്രഫ. കെ.ആർ. ശങ്കരനാരായണൻ, എസ്. രാധാകൃഷ്ണൻ, ആർ. സനൽകുമാർ, എം.ജെ. ബാബു, എം. മധു, എസ്. അഖിൽ, ശശാങ്കൻ, ജെ. ജോൺസൻ, കെ. സുകു, വത്സല പ്രസന്നൻ, മുരളി എന്നിവർ സംസാരിച്ചു. PTL ADR Anusmaranam സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ആർ. ചന്ദ്രമോഹൻ എസ്.കെ.ജി ധരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.