പത്തനംതിട്ട: ആദര്‍ശ രാഷ്ര്ടീയ പ്രവര്‍ത്തനത്തിന് ഉത്തമ മാതൃകയാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ് സ്ഥാപക പ്രസിഡന്റ് ഇബ്രാഹീം സുലൈമാന്‍ സേട്ടെന്ന് മന്ത്രി വീണ ജോര്‍ജ്. ഐ.എന്‍.എല്‍ ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ ഐ.എം.സി.സി (യു.എ.ഇ) യുടെ സഹകരണത്തോടെ നടത്തുന്ന മില്ലത്ത് സാന്ത്വനം റിലീഫ് പ്രവര്‍ത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനവും ഇബ്രാഹീം സുലൈമാന്‍ സേട്ട് അനുസ്മരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ല പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍ അധ്യക്ഷതവഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് നജീബ് ചുങ്കപ്പാറ സേട്ട് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബിജു മുസ്തഫ, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ എ.എസ്.എം. ഹനീഫ, രാജന്‍ സുലൈമാന്‍, ജില്ല ഭാരവാഹികളായ ഇ.എസ്.എ. ജബ്ബാര്‍, എ.കെ. ആസാദ്, അബ്ദുല്‍ ഷുക്കൂര്‍, അജീസ് മുഹമ്മദ്, ഹാഷിം കൊല്ലംപറമ്പില്‍, ഷാജഹാന്‍ മാങ്കോട്, മുഹമ്മദ് സലിം, വിമന്‍സ് ലീഗ് ജില്ല പ്രസിഡന്റ് സബീന സാലി, നാഷനല്‍ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ.എം. ആബിദ്, ജാഫര്‍ ഖാന്‍, അല്‍ത്താഫ് സലിം, ദില്‍ഷാദ് സലിം എന്നിവര്‍ സംസാരിച്ചു. വനിത സംഗമം കോന്നി: എസ്.എന്‍.ഡി.പി 349ആം നമ്പര്‍ വകയാര്‍ ശാഖയിലെ വനിത സംഘം യൂനിറ്റിന്റെയും മൈക്രോ ഫിനാന്‍സ് ഗ്രുപ്പുകളുടെയും നേതൃത്വത്തില്‍ നടന്ന വനിത സംഗമം എസ്.എന്‍.ഡി.പി യോഗം പത്തനംതിട്ട യൂനിയന്‍ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിത സംഘം യൂനിയന്‍ പ്രസിഡന്റ് സുശീല ശശി അധ്യക്ഷതവഹിച്ചു. യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശന്‍, പി.കെ. പ്രസന്നകുമാര്‍, സരള പുരുഷോത്തമന്‍, കെ.ആര്‍. സലീലനാഥ്, പി.എ. ശശി, കെ.വി. വിജയചന്ദ്രന്‍, പി.കെ. പുഷപവതി, സി.ടി. ഷീല, ഗംഗ സജി തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധം ചന്ദനപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകദ്രോഹ നടപടിയില്‍ കര്‍ഷക കോണ്‍ഗ്രസ് കൊടുമണ്‍ മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ യോഗം നടത്തി. യോഗം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. കൊടുമണ്‍ മണ്ഡലം പ്രസിഡന്റ് സാംകുട്ടി അടിമുറിയിൽ അധ്യക്ഷതവഹിച്ചു. എം.കെ. പുരുഷോത്തമന്‍, റജി പൂവത്തൂര്‍, കെ.വി. രാജന്‍, അങ്ങാടിക്കല്‍ വിജയകുമാര്‍, അജികുമാര്‍ രണ്ടാംകുറ്റി, അംജിത് അടൂര്‍, പ്രകാശ് ടി. ജോണ്‍, സുരേഷ് മുല്ലൂര്‍, ലിസി റോബിന്‍സ്, ഉമാദേവി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.