ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം -​ഐ.എം.എ

പത്തനംതിട്ട: ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ സർക്കാർ തയാറാകണമെന്ന്​ ​ഐ.എം.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആശ്യപ്പെട്ടു. ആശുപത്രികർക്കുനേരെ നടക്കുന്ന അക്രമണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അവർ പറഞ്ഞു. ചികിത്സയ്ക്കിടയിൽ രോഗാവസ്ഥ മൂലം മരണങ്ങളുണ്ടായാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രമങ്ങൾ നടത്തുന്ന പ്രവണത വർധിക്കുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ വനിത ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്തി‍ൻെറ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെട്ടു. പ്രതികളിൽ ചില പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനമെന്നും ഭാരവാഹികർ പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളിലും ബ്രാഞ്ച്​ തലങ്ങളിൽ സംസ്ഥാന ഭാരവാഹികൾ സന്ദർശനം നടത്തിവരുകയാണ്​. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ ആക്ടിനെ ഇന്ത്യൻ മെഡിക്കൽ അസോ. സ്വാഗതം ചെയ്യുന്നു. എന്നാൽ, ഈ നിയമത്തിലെ ചില വ്യവസ്ഥകൾ തീരെ ചെറുതും ഇടത്തരവുമായ ആശുപത്രികളെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ്. സങ്കര ചികിത്സരീതി അശാസ്ത്രിയവും അസ്വീകാര്യവുമാണ്​. ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ചികിത്സ ആരംഭിക്കുന്നതിനുമുമ്പ് കൈക്കൊള്ളുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റാൻ നാഷനൽ മെഡിക്കൽ കമീഷൻ നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. സാമുവൽ കോശി, വൈസ്​ പ്രസിഡന്‍റ്​ ഡോ. മോഹനൻ നായർ, ഡോ. മുരളീധരൻനായർ, ഡോ. അനിത ബാലകൃഷ്​ണൻ, ഡോ. ടി.ജി. വർഗീസ്​ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.