മികവി‍െൻറ വഴിയിൽ തോട്ടക്കോണം ഗവ. സ്​കൂൾ

മികവി‍ൻെറ വഴിയിൽ തോട്ടക്കോണം ഗവ. സ്​കൂൾ പന്തളം: മികവി‍ൻെറ വഴിയിൽ തോട്ടക്കോണം ഗവ. സ്​കൂൾ. നഗരസഭയിലെ ഏക ഗവ. ഹയർ സെക്കൻഡറി സ്കൂളാണിത്​. ഹൈസ്ക്കൂളും എൽ.പി സ്കൂളുമെല്ലാം പാഠ്യവിഷയങ്ങളിലും പാഠ്യാനുബന്ധ വിഷയങ്ങളിലും മികവുപുലർത്തി മാതൃക കാട്ടുകയാണ്. ഹയർ സെക്കൻഡറിയിൽ സകൗട്ട് ആൻഡ്​ ഗൈഡ്, എസ്.പി.സി, എൻ.എസ്എസ് എന്നീ യൂനിറ്റുകളും ഹൈസ്കൂളിൽ ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളും പ്രവർത്തിക്കുന്നുണ്ട്​. ഇവയുടെ നേതൃത്വത്തിൽ ക്യാമ്പുകളും ബോധവത്​കരണ ക്ലാസുകളും സമൂഹ നന്മക്കുതകുന്ന ഒട്ടേറെ നൂതന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്​. കഴിഞ്ഞ ദിവസം മധ്യവേനൽ അവധിയോട്​ അനുബന്ധിച്ച് സംഘടിപ്പിച്ച നാടകക്കളരി ഏറെ ശ്രദ്ധനേടി. കഴിഞ്ഞ കുറേവർഷങ്ങളായി എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയവും പ്ലസ്ടുവിന് മികച്ച വിജയവും നേടുന്നത് സ്കൂളിനും നാടിനും അഭിമാനമാണ്. സ്കൂളിന് അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്ന്​ പ്രിൻസിപ്പൽ ഡോക്ടർ മായ, ഹെഡ്മാസ്റ്റർമാരായ പി. ഉദയൻ, ഡെയ്സി വർഗീസ്, കൗൺസിലർ കെ.ആർ. വിജയകുമാർ, പി.ടി.എ പ്രസിഡന്‍റുമാരായ ബാബു വിനോദ് എന്നിവർ പറഞ്ഞു. ഫോട്ടോ: തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മധ്യവേനൽ അവധിയോട്​ അനുബന്ധിച്ച് സംഘടിപ്പിച്ച നാടകക്കളരി നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.