പന്തളം: കുന്നിക്കുഴിമുക്കിലെ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കുഴി ജങ്ഷനിലുണ്ടായ സംഘർഷത്തിൻെറ സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചേരിക്കൽ ചെറുമല വടക്കേ ചെറുകോണത്ത് വീട്ടിൽ ബിനോയ് (36), കുന്നിക്കുഴി അനിഴംവീട്ടിൽ ബിനു (39), പന്തളം മുടിയൂർക്കോണം പീടികയിൽ പടിഞ്ഞാറ്റേതിൽ സന്തോഷ് (36) എന്നിവർ പിടിയിലായത്. സംഘർഷത്തിൽ പന്തളം, മുളമ്പുഴ, തൂതിക്കാട് വലിയ തറയിൽ ജോജൻ ഫിലിപ്പ് (38), സഹോദരൻ മൊട്ട വർഗീസ് എന്ന വർഗീസ് ഫിലിപ് (42) എന്നിവർക്ക് പരിക്കേറ്റിരുന്നു. വർഗീസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. എന്നാൽ, മൊട്ട വർഗീസ് വെള്ളം കുടിച്ച് മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിലയിരുത്തൽ. പരിക്കേറ്റ് കിടന്ന തോട്ടിലെ വെള്ളം ഉള്ളിൽചെന്നതാവാം മരണകാരണമെന്നാണ് പൊലീസ് വിലയിരുത്തൽ. വധശ്രമത്തിന് കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.