ഡെപ്യൂട്ടി സ്പീക്കര്‍ കൃഷിയിലേക്ക്

പത്തനംതിട്ട: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര പഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അരയേക്കര്‍ തരിശ് പുരയിടത്തില്‍ കൃഷി ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ 10ന് മന്ത്രി പി. പ്രസാദി‍ൻെറ കൃഷിയിടത്തില്‍നിന്ന്​ വിളവെടുത്ത ചീരവിത്ത് പാകി ആരംഭിക്കും. ഓരോ വീട്ടിലും ഒരു ചെറു കൃഷിത്തോട്ടമെങ്കിലും ഇറക്കി ഈ പദ്ധതിയില്‍ അണിചേരാം. തൊഴില്‍മേള പത്തനംതിട്ട: സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കുള്ള തൊഴില്‍മേള തിരുവനന്തപുരത്ത് അനെര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. ഗവ. വനിത കോളജില്‍ നടക്കുന്ന മേളയിൽ പരിശീലനം ലഭിച്ച ഐ.ടി.ഐ, വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ക്കും നിലവില്‍ ഇലക്ട്രീഷ്യന്‍ ജോലി ചെയ്യുന്നവര്‍ക്കും പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.