ഇന്ധന വില വർധനക്കെതിരെ വിറകുവിതരണ സമരം

പത്തനംതിട്ട: പാചക വാതക വില അടിക്കടി വർധിപ്പിച്ച്​ കേന്ദ്ര സർക്കാർ കുടുംബ അടുക്കളകൾ പൂട്ടിക്കുകയാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്‍റ്​ അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു, പാചക -ഇന്ധന വില വർധനക്കെതിരെ യൂത്ത് കോൺഗ്രസ്‌ കുമ്പഴ മണ്ഡലം കമ്മിറ്റി നടത്തിയ വിറകുവിതരണ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖിൽ തുണ്ടുമൺകര അധ്യക്ഷത വഹിച്ചു, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ സജി അലക്സാണ്ടർ, എ. ഫാറൂഖ്, ബാസിത് താക്കരെ, അഭിജിത് സോമൻ, നിതിൻ കുമ്പഴ മുഹമ്മദ് റാഫി, എച്ച്.​ ഷബീർ എന്നിവർ സംസാരിച്ചു. Photo ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് കുമ്പഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ സമരപരിപാടി ഡി.സി.സി വൈസ് പ്രസിഡന്‍റ്​ അഡ്വ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.