മുസ്​ലിം വിദ്വേഷ പ്രചാരണങ്ങൾക്ക് സർക്കാർ തടയിടണം –സോളിഡാരിറ്റി

പന്തളം: കേരളത്തിൽ വർധിച്ചുവരുന്ന വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമായ ഹേറ്റ് കാമ്പയിനുകൾക്ക് തടയിടേണ്ട ബാധ്യത സർക്കാറിനുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. വി.എം. സാഫിർ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് കാരവന് പന്തളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിനു പിറകെ ഒന്നായി സംഘ്പരിവാറും ക്രിസ്ത്യൻ തീവ്രഗ്രൂപ്പുകളും പടച്ചുവിടുന്ന മുസ്​ലിം ഭീതി പരത്തുന്ന വ്യാജപ്രചാരണം കേരളീയ സൗഹാർദ സാമൂഹിക അന്തരീക്ഷത്തെയാണ് തകർക്കുന്നത്. കലാപവും വംശഹത്യയും അടക്കം നടത്തി കേരളത്തെ മതപരമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാർ ശ്രമമാണ് ഇവക്ക് പിന്നിലുള്ളതെന്ന് കേരള സമൂഹവും ഭരണകൂടവും തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് കാരവൻ ആവശ്യപ്പെട്ടു. മേയ് അഞ്ചിന് കാസർകോടുനിന്ന്​ 'ഇസ്​ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' പ്രമേയത്തിൽ ആരംഭിച്ച​ യൂത്ത് കാരവനാണ്​ പന്തളത്ത് സ്വീകരണം നൽകിയത്​. അൽതാഫ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന നേതാക്കളായ തൻസീർ ലത്തീഫ്, സക്കീർ നേമം, നിഷാദ് കുന്നക്കാവ് എന്നിവർ സംസാരിച്ചു. അൽതാഫ്, ആരിഫ് പന്തളം എന്നിവർ ജാഥ ക്യാപ്​റ്റന് ഹാരാർപ്പണം നടത്തി. സോളിഡാരിറ്റി കലാകാരന്മാർ അവതരിപ്പിച്ച തെരുവുനാടകവും ജില്ലയിൽ വിവിധയിടങ്ങളിൽ അരങ്ങേറി. ഫോട്ടോ: പന്തളത്ത് സോളിഡാരിറ്റി യൂത്ത് കാരവന്​ നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി ഡോ. വി.എം. സാഫിർ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.