സർക്കാറിന്‍റേത്​ സഹകരണ മേഖലയെ തകര്‍ക്കുന്ന സഹകരണ നയം -ഡി.സി.സി പ്രസിഡന്‍റ്

പത്തനംതിട്ട: സഹകരണ മേഖലയെ തകര്‍ക്കുന്ന നയമാണ് ഇടതു സർക്കറിന്‍റേതെന്ന്​ ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയിലെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അടൂര്‍ അര്‍ബന്‍ ബാങ്ക്, മൈലപ്ര ബാങ്ക്, ചെങ്ങരൂര്‍ ബാങ്ക് സീതത്തോട് ബാങ്ക് തുടങ്ങി 20ലധികം സഹകരണ ബാങ്കുകളാണ് ഭരണസമിതികളുടെയും ഉദ്യോഗസ്ഥരുടെയും പണാപഹരണം മൂലം തകര്‍ന്നത്. സഹകരണ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലയിലെ സഹകാരികളുടെ പ്രതിഷേധ കൂട്ടായ്മ സഹകരണസംഘം ജോയന്‍റ് രജിസ്​ട്രാര്‍ ഓഫിസ് മുമ്പാകെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതേക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം നടത്താൻ സ്വതന്ത്ര ഏജന്‍സിയെ നിയമിക്കണമെന്ന് അധ്യക്ഷത വഹിച്ച ജില്ല ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ ആവശ്യപ്പെട്ടു. പി. മോഹന്‍രാജ്, എ. ഷംസുദ്ദീന്‍, ജോർജ്​ മാമ്മന്‍ കൊണ്ടൂര്‍, മാത്യു കുളത്തിങ്കല്‍, തോപ്പില്‍ ഗോപകുമാര്‍, ടി.കെ. സാജു, അഡ്വ. എ. സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, അഡ്വ. റെജി തോമസ്, സുരേഷ് കോശി, അഡ്വ. ലാലു ജോണ്‍, കാട്ടൂര്‍ അബ്ദുൽ സലാം, അബ്ദുൽ കലാം ആസാദ്, പഴകുളം ശിവദാസന്‍, ഷാജി പറയത്തുകാട്ടില്‍, സോഹന്‍ ലൂക്കോസ്, എസ്.വി. പ്രസന്നകുമാര്‍, റെജി പണിക്കമുറി, അഡ്വ. സുനില്‍ എസ്. ലാല്‍, അഡ്വ. വി.ആര്‍. സോജി എന്നിവര്‍ സംസാരിച്ചു. PTL 10 SAHAKARANAM സഹകരണ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സഹകാരികളുടെ പ്രതിഷേധ കൂട്ടായ്മ ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്​ഘാടനം ചെയ്യുന്നു മല്ലപ്പള്ളിയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണം മല്ലപ്പള്ളി: ദുരന്തങ്ങൾ തുടർക്കഥയായിട്ടും മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് അഗ്നിരക്ഷ സേനയുടെ യൂനിറ്റോ, ദുരന്തനിവാരണ സേന വിഭാഗമോ ആരംഭിക്കാത്തതിൽ മല്ലപ്പള്ളി ഹാബേൽ ഫൗണ്ടേഷൻ വാർഷിക യോഗം പ്രതിഷേധിച്ചു. ഏതാനും ദിവസം മുമ്പ് മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചതു പ്രദേശവാസികളെ ഏറെ ദുഃഖത്തിലാഴ്ത്തി. മല്ലപ്പള്ളിയിൽ അഗ്നിരക്ഷ സേന വിഭാഗവും ദുരന്ത നിവാരണ സേനയും പ്രവർത്തിക്കാത്തത് മൂലം രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതായി പരക്കെ പരാതിയുണ്ട്. തിരുവല്ലയിൽനിന്നോ, സമീപപ്രദേശങ്ങളിൽനിന്നോ അഗ്നിരക്ഷ സേന എത്തുമ്പോഴേക്കും രക്ഷാപ്രവർത്തനങ്ങൾക്ക്​ കാലതാമസം സംഭവിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായ രക്ഷാപ്രവർത്തനങ്ങൾ ലഭ്യമാക്കാൻ മല്ലപ്പള്ളി ആസ്ഥാനമാക്കി അഗ്നിരക്ഷ സേന വിഭാഗം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. ജോസഫ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. റോയ് വർഗീസ് ഇലവുങ്കൽ, എം.ടി. കുട്ടപ്പൻ, ബാബു മോഹൻ അജിത് കുട്ടപ്പൻ എന്നിവർ സംസാരിച്ചു. രാജ്കുമാറിനെ ആദരിച്ചു തിരുവല്ല: 18 സംസ്ഥാനങ്ങളും ആറ്​ കേന്ദ്രഭരണ പ്രദേശങ്ങളും പര്യടനം നടത്തി തിരിച്ചെത്തിയ രാജ്കുമാർ സത്യനാരായണനെ ഫാം ഫ്രൻഡ്​സ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. തുകലശ്ശേരി ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി നിർവിണാനന്ദ ഉപഹാരം നൽകി. ആർ. സുരേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. ജി. ജയന്തി, ബാബു മോഹൻ, ഡോ. സാമുവൽ നെല്ലിക്കാട്, മണി എസ്. തിരുവല്ല, അഡ്വ. ഹരികൃഷ്ണൻ, ജോൺ ചെറിയാൻ, ബിന്ദുജ ബി. മോഹൻ എന്നിവർ സംസാരിച്ചു. PTL 11 ADARAM 18 സംസ്ഥാനങ്ങളും ആറ്​ കേന്ദ്രഭരണ പ്രദേശങ്ങളും പര്യടനം നടത്തി തിരിച്ചെത്തിയ രാജ്കുമാർ സത്യനാരായണനെ ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി നിർവിണാനന്ദ ഉപഹാരം നൽകി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.