എസ്​.എസ്.​എൽ.സി ഇന്ന്​ തുടങ്ങും: ​ജില്ലയില്‍ 10,627 വിദ്യാര്‍ഥികള്‍

പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷ വ്യാഴാഴ്ച​ തുടങ്ങും. ജില്ലയില്‍ പരീക്ഷ എഴുതുന്നത് 10,627 വിദ്യാര്‍ഥികള്‍. ഇതില്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ 6848 കുട്ടികളും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 3779 പേരും ഉള്‍പ്പെടുന്നു. ആകെ 166 പരീക്ഷകേന്ദ്രങ്ങളുണ്ട്​. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 3519 ആണ്‍കുട്ടികളും 3329 പെണ്‍കുട്ടികളും തിരുവല്ലയില്‍ 2040 ആണ്‍കുട്ടികളും 1739 പെണ്‍കുട്ടികളും പരീക്ഷ എഴുതുന്നു. ഗവ. സ്കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 1331ഉം തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 278 ഉം ഉള്‍പ്പെടെ ആകെ 1609 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നു. എയ്ഡഡ് വിഭാഗത്തില്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 5131 ഉം തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 3471 ഉം ഉള്‍പ്പെടെ 8602 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് പത്തനംതിട്ട എം.ടി.എച്ച്.എസ്.എസിലും(282) ഏറ്റവും കുറവ് ഇലന്തൂര്‍ ജി.എച്ച്.എസ്.എസിലുമാണ്(നാല്​). തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം എച്ച്.എസ്.എസിലും(326) കുറവ് പുറമറ്റം ജി.എച്ച്.എസ്.എസിലും(മൂന്ന്​) ചാത്തങ്കേരി എസ്.എന്‍ഡി.പി സ്കൂളിലുമാണ് (മൂന്ന്​). രാവിലെയാണ്​ പരീക്ഷ. photo,,.....mail..... എസ്​.എസ്.​എൽ.സി പരീക്ഷക്ക്​ തയാറെടുക്കുന്ന വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.