ഓമല്ലൂർ ക്ഷേത്രത്തി​ൽ ഉത്സവം 12ന്​ കൊടിയേറും

പത്തനംതിട്ട: ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തിലെ ഉത്സവത്തിന് 12ന് രാവിലെ ഒമ്പതിന്​ കൊടിയേറും. തന്ത്രി മുഖ്യന്‍ പറമ്പൂരില്ലത്ത് നാരായണന്‍ പത്മനാഭന്‍ ഭട്ടതിരിപ്പാട്​ മുഖ്യകാര്‍മികത്വം വഹിക്കും. 21ന് ആറാട്ടോടുകൂടി സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കൊടിയേറ്റ് സദ്യ 12ന് രാവിലെ 11ന്​ തിരുവിതാംകൂർ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ്​ കെ. അനന്തഗോപന്‍ ഉദ്​ഘാടനം ചെയ്യും. സംഗീതസദസ്സുകള്‍, കഥകളി, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, നൃത്തരംഗങ്ങള്‍, ഗാനമേള, പഞ്ചാരിമേളം, നൃത്തനാടകം, ലയരാഗസമർപ്പണം തുടങ്ങിയ പരിപാടികള്‍ ഉണ്ടാകും. പ്രസിഡന്‍റ്​ കെ.ജി. അനില്‍കുമാര്‍ കറ്റനാട്ട്, സെക്രട്ടറി ടി.വി. അഭിലാഷ് ഓമല്ലൂര്‍, സന്തോഷ്‌കുമാര്‍ കിഴക്കേമുറിയില്‍, മനു മോഹന്‍ മനുഭവനം, അഭിലാഷ് ഹാപ്പിഭവനം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.