കേരളത്തിലെ ആദ്യ റിസർവ് വനമാണിത് കോന്നി: അന്താരാഷ്ട്ര വനദിനം കോന്നി ഫോറസ്റ്റ് ഡിവിഷന് കീഴിൽ ആചരിക്കപ്പെടുമ്പോൾ കോന്നി വനത്തിന് 135 വയസ്സ്. കേരളത്തിലെ ആദ്യ റിസർവ് വനമാണ് കോന്നിയിലേത്. 1887ലാണ് തിരുവിതാംകൂർ വനനിയമം നടപ്പാക്കിയത്. 1888 ഒക്ടോബർ എട്ടിന് കോന്നി വനമേഖലയെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിക്കുകയായിരുന്നു. കോന്നി വനം ഡിവിഷന് 331.65 ചതുരശ്ര കി.മീ. ആണ് വിസ്തീർണം. 320.553 ചതുരശ്ര കി.മീ. ആണ് സംരക്ഷിത വനമേഖല. കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ റേഞ്ചുകൾ കോന്നി വനം ഡിവിഷനിലുണ്ട്. കോന്നി റേഞ്ച് 34.05 കി.മീറ്ററും നടുവത്തുമൂഴി റേഞ്ച് 139.50 ചതുരശ്ര കി.മീറ്ററും മണ്ണാറപ്പാറ റേഞ്ച് 120 ചതുരശ്ര കി.മീറ്ററും വ്യാപിച്ചുകിടക്കുന്നു. കോന്നി, കോഴഞ്ചേരി, അടൂർ, കുന്നത്തൂർ, കരുനാഗപ്പള്ളി, പത്തനാപുരം, താലൂക്കുകൾ കോന്നി ഡിവിഷന്‍റെ പരിധിയിലാണ്. നിലമ്പൂർ കഴിഞ്ഞാൽ ഗുണനിലവാരമുള്ള തേക്ക് മരങ്ങളും ഇവിടെ വളരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.