മല്ലപ്പള്ളി മഞ്ഞത്താനത്ത്​ 14.8 ഹെക്ടർ നെൽകൃഷി മുങ്ങി

മല്ലപ്പള്ളി: മല്ലപ്പള്ളി മഞ്ഞത്താനം പാടശേഖരത്തിലെ 14.8 ഹെക്ടർ പാടത്തെ പുഞ്ച നെൽ കൃഷി കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ മുങ്ങി. 1.2 ഹെക്ടർ നിലം മാത്രമേ സ്വന്തമായി കർഷകർ കൃഷിചെയ്യുന്നുള്ളൂ. ബാക്കിയുള്ള പാടങ്ങൾ പാട്ടത്തിനെടുത്താണ് മങ്കൊമ്പിലുള്ള നാലുകർഷകർ ഉൾപ്പെടെ എട്ടുപേർ ചേർന്ന്​ കൃഷിയിറക്കിയത്. കൊയ്ത്തിന് പാകമായ 105 ദിവസം പ്രായമായ നെൽച്ചെടികളാണ് വെള്ളംകയറി നശിച്ചത്. മല്ലപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ ഉൾപ്പെട്ട പാടശേഖരമാണ് മഞ്ഞത്താനം. വായ്പയെടുത്തും സ്വർണം പണയം വെച്ചും നെൽകൃഷി ചെയ്ത കർഷകർ കൃഷിനാശം മൂലം ദുരിതത്തിലായിരിക്കുകയാണ്. പടം: PTL41manjathanam കാൽമുട്ടിനൊപ്പം ഉയരത്തിൽ വെള്ളംകയറിയ മല്ലപ്പള്ളി മഞ്ഞത്താനം പാടശേഖരത്തിൽ കൊയ്ത്തിന്​ പാകമായ നെല്ലുമായി കർഷകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.