ഓമല്ലൂർ വയൽവാണിഭം മാർച്ച് 15 മുതൽ

ഓമല്ലൂർ: ചരിത്രപ്രസിദ്ധമായ ഓമല്ലൂർ വയൽവാണിഭം ഈ വർഷം നടത്താൻ ഓമല്ലൂരിൽ ചേർന്ന സംഘാടകസമിതി തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് വർഷം നടത്തിയിരുന്നില്ല. അഞ്ഞൂറിലേറെ വർഷം പഴക്കമുള്ള ഓമല്ലൂരി‍ൻെറ ഉത്സവമായ വയൽവാണിഭം കൊല്ലം ജില്ലയിലെ വെളിനെല്ലൂർ പഞ്ചായത്തിൽനിന്ന്​ ആരംഭിക്കുന്ന ദീപശിഖ പ്രയാണത്തോടെ മീനമാസം ഒന്നിനാണ് തുടങ്ങുന്നത്. വിവിധ സെമിനാറുകൾ, കാർഷിക വിപണനമേളകൾ, കന്നുകാലി ചന്തകൾ, സാംസ്കാരിക സദസ്സുകൾ എന്നിവ നടക്കും. പഞ്ചായത്ത് പ്രസിഡന്‍റ്​ ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിക്കും. യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സി.ഡി.എസ് കുടുംബശ്രീ അംഗങ്ങൾ, സാമൂഹികപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.