കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍

പത്തനംതിട്ട: ക്രിസ്മസിനോടനുബന്ധിച്ച് ജില്ലയിലെ അടങ്ങുന്ന സംഘങ്ങളേ പാടുള്ളൂവെന്ന് ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഒമിക്രോണ്‍ ജാഗ്രതകൂടി പാലിക്കേണ്ട സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു. കരോള്‍ സംഘങ്ങള്‍ക്ക്​ വീടുകളില്‍ ഭക്ഷണം തുടങ്ങിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും കലക്ടര്‍ പറഞ്ഞു. ........................ ഡിജിറ്റല്‍ സര്‍വേക്ക്​ ജില്ലയിൽ തുടക്കം പത്തനംതിട്ട: ഡിജിറ്റല്‍ സര്‍വേയുടെ ജില്ലതല ഉദ്ഘാടനവും പരിശീലനവും ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍​ ഉദ്ഘാടനം ചെയ്തു. സ്ഥലം സ്വന്തമായുള്ള എല്ലാവര്‍ക്കും വ്യക്തമായ രേഖ നല്‍കുകയാണ്​ ലക്ഷ്യം. സംസ്ഥാനത്തെ 1550 വില്ലേജിലാണ് ആദ്യഘട്ടത്തില്‍ സമഗ്ര ഡിജിറ്റല്‍ സര്‍വേ നടത്താനുള്ള പദ്ധതി നടപ്പാക്കുന്നത്. സര്‍വേ മാപ്പിങ് പൂര്‍ണമാകുന്നതോടെ വില്ലേജ് രജിസ്‌ട്രേഷന്‍ ഭൂസര്‍വേ വകുപ്പുകളുടെ രേഖകള്‍ വിവരസാങ്കേതികവിദ്യ സഹായത്തോടെ സംയോജിപ്പിക്കും. ജില്ലയില്‍ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജിലാണ് ഡിജിറ്റല്‍ സര്‍വേ നടപ്പാക്കുക. റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കല്‍, പെരുനാട്, കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, ചിറ്റാര്‍, കോന്നി താഴം, തണ്ണിത്തോട്, കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍, കോഴഞ്ചേരി, ചെന്നീര്‍ക്കര, ഇലന്തൂര്‍ വില്ലേജുകളിലുമാണ് സര്‍വേ നടത്തുക. കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍, ഇലന്തൂര്‍ വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേയാണ്​ നടത്തുന്നതെന്നും കലക്ടര്‍ പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ്: PTL44digital survey കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ സര്‍വേയുടെ ജില്ലതല ഉദ്ഘാടനം ജില്ല കലക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.