പത്തനംതിട്ട 220 കെ.വി സബ്സ്റ്റേഷന്‍ നിര്‍മാണ ഉദ്ഘാടനം 30ന്

പത്തനംതിട്ട: ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പത്തനംതിട്ട 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍റെ നിര്‍മാണ ഉദ്ഘാടനം മേയ് 30ന് ഉച്ചയ്ക്ക് 12ന് പത്തനംതിട്ട കാതോലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. 220 കെ.വി ജി.ഐ.എസ് പത്തനംതിട്ട സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ പ്രസരണ നഷ്ടം ഗണ്യമായി കുറയുകയും അടൂര്‍, ഏനാത്ത് സബ് സ്റ്റേഷനുകള്‍ 110 കെ.വി വോള്‍ട്ടേജ് നിലവാരത്തിലേക്ക് ഉയരുകയും പത്തനംതിട്ട, കൂടല്‍, റാന്നി, കോഴഞ്ചേരി, കക്കാട് എന്നീ 110 കെ.വി സബ് സ്റ്റേഷനുകളുടെ വൈദ്യുതി ലഭ്യത വര്‍ധിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.