ഡോ. എം.എസ്. സുനിലിൻെറ 245ാമത് സ്നേഹഭവനം കൈമാറി പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് നിർമിച്ചുനൽകുന്ന 245ാമത് സ്നേഹഭവനം ചങ്ങനാശ്ശേരി തുരുത്തിയിൽ കൊണ്ടുപറമ്പിൽ രഞ്ജിനി രാജപ്പനും രണ്ട് കുട്ടികൾക്കുമായി നൽകി. ഷികാഗോ മലയാളി അസോസിയേഷൻ അംഗമായ ജോയി കൊച്ചുവീട്ടിലിൻെറ സഹായത്താൽ അദ്ദേഹത്തിന്റെ മകളുടെ വിവാഹ സമ്മാനമായാണ് വീട് നിർമിച്ചത്. താക്കോൽദാനം വധൂവരന്മാരായ ഡോ. മാത്യു സ്റ്റാൻലിയും ഡോ. ദിവ്യ കൊച്ചുവീട്ടിലും ചേർന്ന് നിർവഹിച്ചു. കഴിഞ്ഞ പ്രളയത്തിൽ മൺകട്ടകൊണ്ട് കെട്ടിയിരുന്ന വീട് മൊത്തമായി തകർന്നതിനാൽ അടച്ചുറപ്പില്ലാത്ത കുടിലിലായിരുന്നു രഞ്ജിനി രാജപ്പനും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ജോയി കൊച്ചുവീട്ടിൽ തൻെറ മകളുടെ വിവാഹത്തോടനുബന്ധിച്ച് സുനിൽ ടീച്ചറുമായി ബന്ധപ്പെടുകയും ഇവർക്കായി രണ്ട് മുറികളും ഹാളും അടുക്കളയും ശൗചാലയവും സിറ്റൗട്ടും അടങ്ങിയ വീട് പണിതുനൽകുകയുമായിരുന്നു. ബ്ലോക്ക് മെംബർ മാത്തുക്കുട്ടി പ്ലാത്തണം, ബെറ്റി ജോയ്, അപ്പച്ചൻ കൊച്ചുവീട്ടിൽ, കെ.പി. ജയലാൽ, തോമാച്ചൻ നേര്യംപറമ്പിൽ, സ്റ്റാൻലി, വിമല സ്റ്റാൻലി, രാജു തുരുത്തി, അരവിന്ദൻ അരുണോദയം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.