ജില്ലയിൽ ഇരട്ടിയിലേറെ വേനൽമഴ ലഭിച്ചതായി കണക്ക് പത്തനംതിട്ട: ജില്ലയിൽ ശക്തമായി തുടരുന്ന വേനൽമഴയിൽ വ്യാപക നാശം. റാന്നി, കോന്നി, മല്ലപ്പള്ളി മേഖലയിലാണ് കൂടുതൽ നാശനഷ്ടം. ഒരുവീട് പൂർണമായും 40 വീടുകൾ ഭാഗികമായും തകർന്നതായാണ് പ്രാഥമിക കണക്ക്. കൃഷി, വൈദ്യുതി മേഖലകളിൽ ഉൾപ്പെടെയുള്ളവയുടെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. ശക്തമായ കാറ്റാണ് മിക്ക പ്രദേശത്തും ഉണ്ടായത്. മരം വീടുകൾക്ക് മുകളിൽ വീണ് ഒട്ടേറെ നാശം സംഭവിച്ചു. എവിടെയും ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. വരുംദിവസങ്ങളിലും വേനൽമഴ ശക്തമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ്. മല്ലപ്പള്ളിയിലാണ് ഒരുവീട് പൂർണമായും തകർന്നത്. 95,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മല്ലപ്പള്ളി -19, റാന്നി -11, കോന്നി -10 എന്നിങ്ങനെയാണ് ഭാഗികമായി വീടുകൾ തകർന്നത്. മൊത്തം 9,62,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂടുതൽ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. മാർച്ച് മുതൽ ഈ മാസം എട്ടുവരെ ജില്ലയിൽ ലഭിച്ച വേനൽ മഴ 212.2 മി.മീ. ആണ്. സാധാരണഗതിയിൽ ലഭിക്കേണ്ടത് 106.8 മി.മീ. ആണ്. ലഭിച്ചത് ഇരട്ടിയിലേറെ മഴ. പകൽനേരത്തെ ചൂടിനും അൽപം കുറവുണ്ട്. വേനൽമഴ മൂലം കുടിവെള്ളക്ഷാമം നേരിട്ട കുറെ പ്രദേശങ്ങളിൽ അൽപം ശമനമായി. ശനിയാഴ്ച ജില്ലയിൽ ഉച്ചമുതൽ വ്യാപകമായി ശക്തമായ മഴപെയ്തു. ചിലയിടങ്ങളിൽ കാറ്റിൽ നാശമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.