കട കുത്തിത്തുറന്ന്​ 50,000 രൂപയുടെ മീൻ മോഷ്ടിച്ചു

പത്തനംതിട്ട: ഓമല്ലൂരിൽ ചന്തയോട്​ ചേർന്ന് ആദിക്കാട്ടുകുളങ്ങര സ്വദേശി ഷാജിയുടെ മത്സ്യക്കട കുത്തിത്തുറന്ന്​ 50,000ൽപരം രൂപയുടെ മീൻ മോഷ്ടിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ കടയുടമ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. കൊഞ്ച്​, മോത, കേര, വറ്റ, കിളിമീൻ തുടങ്ങി മുഴുവൻ മീനുകളും കൊണ്ടുപോയി. സി.സി ടി.വി ഓഫാക്കിയതിനുശേഷമാണ് മോഷണം നടത്തിയത്. കടയുടെ സമീപത്ത്​ രണ്ടുപേർ ബൈക്കിൽ വന്നതും ചാക്കിലേക്ക്​ മത്സ്യം എടുത്തുവെക്കുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്​. ഇവതെവ്യക്തമല്ല. ഷാജി പത്തനംതിട്ട പൊലീസിൽ പരാതിനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.