പത്തനംതിട്ട: ഭൂമി വാങ്ങി ഭൂരഹിതര്‍ക്ക് നല്‍കുന്ന ലാന്‍ഡ് ബാങ്കിൻെറ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയില്‍ കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി കലക്ടര്‍മാര്‍ ലാന്‍ഡ് ബാങ്ക് മുഖേന വിലയ്ക്ക് വാങ്ങി ആദിവാസി പുനരധിവാസ വികസന മിഷന്‍വഴി ഭൂരഹിതരായ പട്ടികവർഗക്കാര്‍ക്ക് നല്‍കുന്ന പദ്ധതിയുടെ പര്‍ച്ചേസ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കലക്ടറുടെ ലാന്‍ഡ് ബാങ്കിലേക്ക് കോന്നി, കോഴഞ്ചേരി, അടൂര്‍ എന്നിവിടങ്ങളില്‍നിന്ന് 2022ല്‍ 5.3 ഏക്കര്‍ ഭൂമി വാങ്ങി. ഭൂരഹിതര്‍ക്ക് ഇത് വിതരണം ചെയ്യാൻ ഓരോ ഗുണഭോക്താവിനും എത്ര ഭൂമി വീതം നല്‍കണമെന്നത് സംബന്ധിച്ച പ്രപ്പോസല്‍ 15 ദിവസത്തിനകം തയാറാക്കണമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍, ജില്ല സര്‍വേ സൂപ്രണ്ട്, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ലാന്‍ഡ് ബാങ്കിലേക്ക് ഇനി വാങ്ങാന്‍ തെരഞ്ഞെടുത്ത ഭൂമി നിലവില്‍ വാസയോഗ്യമാണോ എന്നത് സംബന്ധിച്ച് കലക്ടറുടെ സാന്നിധ്യത്തില്‍ റാന്നി തഹസില്‍ദാറും ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസറും ചേര്‍ന്ന് ഒരിക്കല്‍കൂടി സംയുക്ത പരിശോധന നടത്തും. ഡെപ്യൂട്ടി കലക്ടര്‍ ബി. ജ്യോതി, ജില്ല രജിസ്ട്രാര്‍ പി.പി. നൈനാന്‍, ജില്ല സര്‍വേ സൂപ്രണ്ട് ടി.പി. സുദര്‍ശനന്‍, ഡ്രാഫ്റ്റ്സ്മാന്‍ ആര്‍. രഞ്ജിനി, റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു, അസി. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ എം. സബീര്‍, ക്ലര്‍ക്ക് ഇ.എല്‍. അഭിലാഷ്, ജൂനിയര്‍ സൂപ്രണ്ട് ജി. രാജി, ക്ലര്‍ക്ക് സോണി സാംസണ്‍ ഡാനിയേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.