പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിെൻറ ഗോത്രാരോഗ്യ വാരത്തിെൻറ ഭാഗമായി ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 100 ശതമാനം കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗോത്രവിഭാഗ ജനതയുടെ ആരോഗ്യ സംരക്ഷണത്തിന് മുഖ്യപ്രാധാന്യം നല്കി 'ആദിവാസി ജനത- ആരോഗ്യ ജനത' എന്ന സന്ദേശമുയര്‍ത്തിയാണ് ഗോത്രാരോഗ്യവാരം നടത്തുന്നത്. നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജരാകാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള വാക്സിനേഷന് ഈ മാസം 15നകം പൂര്‍ത്തിയാക്കും. 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷനാണ് പൂര്‍ത്തീകരിക്കുകയെന്നും കലക്ടര്‍ പറഞ്ഞു.
ജില്ല പൊലീസ് മേധാവി ആര്. നിശാന്തിനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ, ഡി.ഡി.പി കെ.ആര്. സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.