17കാരി അമ്മയായി; ഒപ്പം താമസിച്ചിരുന്ന യുവാവിനെതിരെ പോക്സോ കേസ്

അടൂർ: 17കാരിയുടെ കുഞ്ഞിന് എട്ടുമാസം പ്രായം. ഒപ്പം താമസിച്ചിരുന്ന യുവാവ് പോക്സോ കേസിൽ പിടിയിൽ. പെൺകുട്ടിയും കേസിൽ പ്രതിയാകും. അടുത്ത ബന്ധു ചൈൽഡ് ലൈനിൽ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഏനാത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

സ്വകാര്യ ബസിലെ കണ്ടക്ടറാണ് പ്രതിയായ യുവാവ്. ബസിൽ െവച്ച് പെൺകുട്ടിയെ പരിചയപ്പെട്ട് പേരിന് വിവാഹം നടത്തി കൂടെക്കഴിയുകയായിരുന്നു. കുടുംബത്തിലെ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ബന്ധുവാണ് പരാതി നല്‍കിയത്. സംഭവം പെണ്‍കുട്ടിയുടെ അമ്മക്കും കുടുംബാംഗങ്ങള്‍ക്കും അറിയാമായിരുന്നെന്ന് പൊലീസ് പറയുന്നു. നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളില്ല. ഇരുവരെയും മഹിളാമന്ദിരത്തിലേക്ക് മാറ്റി. 

Tags:    
News Summary - 17-year-old became a mother; POCSO case against the young man who lived with him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.