പത്തനംതിട്ട: ജില്ലയിൽ കോവിഡ് രോഗികൾ വർധിച്ചതോടെ 1500 കിടക്കകൾ സർക്കാർ ആശുപത്രികളിൽ ക്രമീകരിച്ചു. കൂടാതെ സി.എഫ്.എൽ.ടി.സികളിൽ 500 കിടക്കകളുമുണ്ട്. കോഴഞ്ചേരിയിൽ 27 ഐ.സി.യു യൂനിറ്റുകളുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മുപ്പതെണ്ണം ആക്കാനുള്ള ശ്രമവും നടക്കുകയാണ്. നിലവിൽ എട്ട് യൂനിറ്റാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉള്ളത്.
ജില്ലയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം നിലവിൽ ഇല്ല. കോഴഞ്ചേരിയിൽ 120 ഓക്സിജൻ സിലിണ്ടറുകളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 140 ഓക്സിജൻ സിലിണ്ടറുകളും ഉണ്ട്. ഇവ കൃത്യസമയത്ത് നിറച്ചുകിട്ടുന്നുമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഫസ്റ്റ്െലെൻ കോവിഡ് സെൻററുകളിൽ പന്തളം അർച്ചന, മുസലിയാർ കോളജ്, റാന്നി മേനാംതോട്ടം എന്നിവിടങ്ങളിലും ഓക്സിജൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ശബരിമലയിലടക്കം ഉപയോഗിച്ചിരുന്ന ഓക്സിജൻ സിലിണ്ടറുകൾ ശേഖരിച്ച് നിറച്ച് സൂക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ ദിവസവും 200 ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമായിവരും. രോഗികൾ വർധിക്കുമ്പോൾ ഓക്സിജന് ക്ഷാമമുണ്ടാകാതിരിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്.
പത്തനംതിട്ട ജനറൽ ആശുപത്രി വീണ്ടും കോവിഡ് സ്പെഷൽ ആശുപത്രിയായി മാറ്റി. ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചതോടെയാണ് ഇത്. കഴിഞ്ഞദിവസം മുതൽ കോവിഡ് രോഗികളെ പ്രവേശിച്ചുതുടങ്ങി.
കഴിഞ്ഞ ജൂൺ മുതൽ ജനറൽ ആശുപത്രി കോവിഡ് സ്പെഷൽ ആശുപത്രിയായി പ്രവർത്തിച്ചുവരുകയായിരുന്നു. ഇതോടെ ഒ.പി പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെച്ചിരുന്നു.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് ഡിസംബർ ആദ്യ ആഴ്ച മുതൽ ഒ.പി പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചത്. ഇതേ തുടർന്ന് കോഴഞ്ചേരി ജില്ല ആശുപത്രിയെ പൂർണമായും കോവിഡ് ചികിത്സകേന്ദ്രമായി മാറ്റിയിരുന്നു. 100 കോവിഡ് രോഗികൾക്കുള്ള കിടക്കകളാണ് ആദ്യഘട്ടം ക്രമീകരിക്കുന്നത്.
ഇത്രയും കിടക്കകൾ തൽക്കാലം മതിയെങ്കിൽ ഒ.പി വിഭാഗങ്ങൾ പ്രവർത്തിക്കാൻ കഴിയും. എന്നാൽ, രോഗികളുടെ എണ്ണം വരും ദിവസങളിൽ കൂടുകയാെണങ്കിൽ ഒ.പി പ്രവർത്തനം നിർത്തിവെക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.