785 പേര്‍ക്ക് കോവിഡ്; ഏഴുമരണം

പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ച 785 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1981പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ഏഴുപേർ മരിച്ചു. അടൂര്‍ 17, പന്തളം 19, പത്തനംതിട്ട 53, തിരുവല്ല 63, ആനിക്കാട് 5, ആറന്മുള 30, അരുവാപുലം 7, അയിരൂര്‍ 21, ചെന്നീര്‍ക്കര 13, ചെറുകോല്‍ 8, ചിറ്റാര്‍ 8, ഏറത്ത് 8, ഇലന്തൂര്‍ 15, ഏനാദിമംഗലം 7, ഇരവിപേരൂര്‍ 17, ഏഴംകുളം 12, എഴുമറ്റൂര്‍ 10, കടമ്പനാട് 6, കടപ്ര 11, കലഞ്ഞൂര്‍ 16, കല്ലൂപ്പാറ 10, കവിയൂര്‍ 9, കൊടുമണ്‍ 14, കോയിപ്രം 29, കോന്നി 20, കൊറ്റനാട് 4, കോട്ടാങ്ങല്‍ 5, കോഴഞ്ചേരി 12, കുളനട 12, കുന്നന്താനം 14, കുറ്റൂര്‍ 9, മലയാലപ്പുഴ 5, മല്ലപ്പളളി 27, മല്ലപ്പുഴശേരി 10, മെഴുവേലി 6, മൈലപ്ര 13, നാറാണംമൂഴി 7, നാരങ്ങാനം 14, നെടുമ്പ്രം 5, നിരണം 13, ഓമല്ലൂര്‍ 20, പള്ളിക്കല്‍ 19, പന്തളം-തെക്കേക്കര 4, പെരിങ്ങര 15, പ്രമാടം 12, പുറമറ്റം 11, റാന്നി 9, റാന്നി-പഴവങ്ങാടി 9, റാന്നി-അങ്ങാടി 7, റാന്നി-പെരുനാട് 9, സീതത്തോട് 2, തണ്ണിത്തോട് 3, തോട്ടപ്പുഴശേരി 12, തുമ്പമണ്‍ 8, വടശേരിക്കര 11, വളളിക്കോട് 12, വെച്ചൂച്ചിറ 38 എന്നിങ്ങനെയാണ്​ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്. നിലവിൽ 6250 പേര്‍ രോഗികളായിട്ടുണ്ട്. കോവിഡ് എക്സ്ഗ്രേഷ്യ തുക വിതരണത്തിന് പ്രത്യേക ഡ്രൈവ് നടത്തണം -കലക്ടര്‍ പത്തനംതിട്ട: കോവിഡ് എക്സ്ഗ്രേഷ്യ തുകക്ക്​ അര്‍ഹരായ ആശ്രിതരെ കണ്ടെത്തുന്നതിന് ഡ്രൈവ് നടത്തി മൂന്നുദിവസത്തിനകം വിതരണം ചെയ്യണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കോവിഡ് എക്സ്ഗ്രേഷ്യ തുക വിതരണം ചെയ്യുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനുചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇതിനായി ഇനിയും അപേക്ഷിക്കാത്ത ആശ്രിതരെ കണ്ടെത്തുന്നതിന്​ എല്ലാ വില്ലേജുകളിലും ഡ്രൈവ് നടത്തണം. അതിനായി വില്ലേജ് ഓഫിസര്‍മാരും തഹസില്‍ദാര്‍മാരും പഞ്ചായത്ത്​ അംഗങ്ങളും മുന്‍കൈയെടുക്കണം. മറ്റ് സംസ്ഥാനങ്ങളില്‍വെച്ച് മരിച്ചവര്‍ക്കുള്ള ധനസഹായം സംബന്ധിച്ച് സര്‍ക്കാറിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാറും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.