വടശ്ശേരിക്കര: പെരുനാട് പഞ്ചായത്തിലെ ബഥനിമലയിലെ കടുവയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കടുവയുടെ സാന്നിധ്യം തെളിയിക്കുന്ന ദൃശ്യം പുറത്തു വന്നതിനെ തുടർന്നാണ് നടപടി.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് റാന്നി ഡി.എഫ്.ഒ ജയകുമാര വർമയുടെ നേതൃത്വത്തിൽ കൂട് സ്ഥാപിക്കുന്ന നടപടി വേഗത്തിലാക്കിയത്.
തണ്ണിത്തോട്ടിൽനിന്നാണ് കൂട് പെരുന്നാട്ടിൽ എത്തിച്ചത്. കഴിഞ്ഞ നാലുദിവസമായി പെരുനാട്ടിലെ ജനങ്ങൾ കടുവ ഭീതിയിലാണ്. ബഥനിമലയിൽ എം.എം. എബ്രഹാമിന്റെയും സമീപവാസിയായ വളവിനാൽ റെജിയുടെയും ഉടമസ്ഥയിലെ ഗർഭിണി പശുക്കളെയാണ് കടുവ കൊന്നത്. പശുക്കളുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ഇത് കടുവയുടെ ആക്രണമാകാമെന്ന് വെറ്ററിനറി ഡോക്ടർ പറഞ്ഞിരുന്നു.
പിന്നീടാണ് കടുവയുടെ സാന്നിധ്യം തെളിയിക്കുന്ന ചിത്രം പുറത്തുവന്നത്. തുടർന്ന് അടിയന്തര പരിഹാരത്തിന് പെരുനാട് പഞ്ചായത്തിൽ യോഗം ചേരുകയും കൂടുതൽ വനപാലകരെ പട്രോളിങ്ങിന് നിയോഗിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.