അടൂർ: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന അടൂർ ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. 14 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
കിഫ്ബി കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ വിളിച്ചുചേർത്ത യോഗത്തിൽ നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റോണി പാണംതുണ്ടിൽ, ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടർ ഐപ്പ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ എച്ച്.ഐ.ടി.ഇ.എസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് എ.ആർ. അനിൽ, സീനിയർ കൺസൾട്ടന്റ് ആർ. രതീഷ് കുമാർ, രോഹിത് ജോസഫ് തോമസ്, ജെ. പ്രദീപ്, സി.സഞ്ജയ്, വി.എസ്. ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു.
കിഫ്ബിയുടെ കെട്ടിട നിർമാണത്തിനായി സ്കെച്ചും പ്ലാനും അനുസരിച്ചുള്ള സ്ഥലം നിർമാണ പ്രവൃത്തികൾക്കായി വിട്ടുനൽകാൻ യോഗം തീരുമാനിച്ചു. കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലത്ത് നിലവിലുള്ള ആറ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് നഗരസഭ കൗൺസിലിന്റെ അംഗീകാരത്തിനായി നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകും. മോർച്ചറി ഫ്രീസർ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് പകരമായി ആശുപത്രിയുടെ തെക്കുഭാഗത്തായി മോർച്ചറി കെട്ടിടം നിർമിച്ച് നൽകും.ആശുപത്രിയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ കിണർ സംരക്ഷിച്ചുകൊണ്ട് പുതിയ കെട്ടിടം നിർമിക്കും.
ആശുപത്രിയുടെ മുൻവശത്തായി നിൽക്കുന്ന മരം മുറിക്കാതെ ശിഖരങ്ങൾ മാത്രം മുറിച്ചുമാറ്റാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.