അടൂർ: കെ.എസ്.ആർ.ടിസി ജങ്ഷനിലെ ഇരട്ടപ്പാലത്തിലെ വൈദ്യുതി വിളക്കുകൾ തകരാറിലായത് മൂലം പാലവും പരിസര പ്രദേശവും കൂരിരുട്ടിൽ. പുതിയ ഇരട്ടപ്പാലം നിർമ്മിച്ചപ്പോൾ പാലത്തിന്റെ ഇരുവശവുമുള്ള കൈവരികളിൽ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ അടിക്കടി ഇവ തകരാറിലാകുന്നത് മൂലം പാലത്തിന് സമീപപ്രദേശങ്ങൾ കൂരിരുട്ടിലാണ്. വ്യാപാരസ്ഥാപനങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള വെളിച്ചം മാത്രമാണ് ആശ്രയം. രാത്രി എട്ടുമണിയോടെ കടകളടച്ചാൽ ഇവിടം കൂരിരുട്ടാണ്. ഇരുട്ടിൽ തപ്പിത്തടഞ്ഞ് വേണം പാലത്തിലൂടെ പോകാൻ.
നഗരപ്രദേശമായതിനാൽ രാത്രിയിലും ഇതുവഴി ആൾക്കാർ നടന്നുപോകുന്നുണ്ട്. ചെറിയ പടിക്കെട്ടിലൂടെയാണ് പാലത്തിലെ നടപ്പാതയിൽ കയറാൻ. ഇരുട്ടായതിനാൽ കാൽനട യാത്രക്കാർ കാൽതട്ടി വീഴുന്നുണ്ട്. രാപകൽ വ്യത്യാസമില്ലാതെ പാലത്തിലൂടെ വാഹനങ്ങൾ തലങ്ങുംവിലങ്ങും പായുന്നുണ്ട്.
രാത്രിയിൽ കെ.പി. റോഡ് വഴി തൂത്തുക്കുടിയിൽ നിന്നും വരുന്ന ചരക്കുലോറികളും പാലത്തിലൂടെയാണ് പോകുനത്. പാലത്തിൽ വെളിച്ചമില്ലാത്തത് കാൽനടയാത്രക്കാരെ പോലെ ഇരുചക്ര വാഹനയാത്രികരേയും ബുദ്ധിമുട്ടിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.