അടൂർ: കല്ലടയാറിന്റെ ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ തീർഥാടക സംഘത്തില്‍ പെട്ടവരെ ആദ്യം നാട്ടുകാര്‍ പിന്തിരിപ്പിച്ചെങ്കിലും അവര്‍ വീണ്ടും ആറ്റിലിറങ്ങി. പ്രദേശവാസികള്‍ക്ക് അറിയാം ഇവിടെ അപകട സാധ്യതയേറെയാണെന്ന്. അതുകൊണ്ടുതന്നെയാണ് സംഘത്തില്പെട്ടവരോട് അവര്‍ വിവരങ്ങള്‍ പറഞ്ഞത്.
കനത്ത ഒഴുക്ക് വകവെക്കാതെ അടൂർ അഗ്നിരക്ഷാസേന അരക്കിലോമീറ്ററോളം നീന്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കരക്കെടുക്കാന്‍ കഴിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് തീർഥാടകസംഘം കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ടത്. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സ്വാലിഹ്, അജ്മല്‍ എന്നിവരാണ് മരിച്ചത്.
മുഹമ്മദ് സ്വാലിഹിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജ്മലും ഒഴുക്കിൽ പെട്ടത്. അപകട സന്ദേശം കിട്ടിയതോടെ സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഒരു മണിയോടെഅജ്മലിനെയും ഒന്നേകാലോടെ മുഹമ്മദിനെയും കരയ്ക്കെടുക്കുകയായിരുന്നു.
സ്റ്റേഷന് ഓഫിസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഓഫിസര്‍ എം. വേണു, സീനിയര്‍ ഓഫിസര്‍മാരായ ബി. സന്തോഷ് കുമാര്‍, എ.എസ്. അനൂപ്, ഫയര്‍ ഓഫിസര്‍മാരായ എസ്.ബി. അരുണ്‍ജിത്ത്, എസ്. സന്തോഷ്, വി. ഷിബു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഫയര്‍ റെസ്ക്യൂ ഓഫിസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവര്‍ പ്രകടിപ്പിച്ച സാഹസികതയും ധൈര്യവുമാണ് 15 മിനിറ്റിനകം തന്നെ രണ്ട് മൃതദേഹവും കരക്കെത്തിക്കാന്‍ സഹായിച്ചത്. പത്തനംതിട്ടയില്‍ നിന്ന് സ്കൂബാ ടീമിനെ വിളിച്ചിരുന്നെങ്കിലും അവര്‍ സ്ഥലത്ത് എത്തുന്നതിന് മുമ്പുതന്നെ അടൂര്‍ ഫയര്‍ഫോഴ്സെത്തി മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് പുറത്തെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.