അടൂർ: കനാൻ നഗറിലേക്കുള്ള റോഡ് ടാറിങ്ങിനായി കൊണ്ടിട്ട മിക്സർ മെഷീൻ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. അടൂർ-ശാസ്താംകോട്ട റോഡിൽ നിന്ന് കനാൻ നഗർ പ്രദേശത്തേക്കുള്ള പാത രണ്ടായി തിരിയുന്ന ഭാഗത്ത് വലത്തേക്ക് തിരിയുന്നിടത്ത് ഒരു കാറിന് പോലും കടന്ന് പോകാൻ കഴിയാത്ത വിധമാണ് മെഷീൻ കൊണ്ടിട്ടിരിക്കുന്നത്. ഇതോടെ ഇടത്തോട്ട് തിരിഞ്ഞ് ഏറെ ദൂരം സഞ്ചരിച്ച് വേണം കനാൻ നഗറിന്റെ ഒരു ഭാഗത്ത് താമസിക്കുന്നവർക്ക് വാഹനത്തിൽ വീട്ടിലേക്ക് പോകാൻ.
ഏകദേശം ഒരു കിലോമീറ്ററോളം ഭാഗത്തെ ടാറിങ്ങിനായി രണ്ട് മാസം മുമ്പ് മെഷീനും മെറ്റലും മറ്റ് ക്ര മീകരണങ്ങളും ഒരുക്കിയപ്പോൾ മഴ എത്തി. ഇതാണ് പണി നീളാനിടയാക്കിയതെന്നാണ് പറയുന്നത്. ഇതുവഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടാണെന്ന് ഓട്ടോറിക്ഷ- ടാക്സി ഡ്രൈവർമാരും പറയുന്നു. റോഡിലേക്കിറക്കിയിട്ട മെഷീൻ യാത്രാ തടസ്സം ഉണ്ടാകാത്ത രീതിയിൽ മാറ്റിയിടണമെന്ന് കനാൻ നഗർ നിവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.