അടൂർ: അടൂർ അഗ്നിരക്ഷാ നിലയത്തിന് നഷ്ടങ്ങളുടെ ഒരുമാസമാണ് കടന്നുപോകുന്നത്. നിലയത്തിലെ മികവുറ്റ ഒരു ജീവനക്കാരൻ സർവിസിൽനിന്ന് വിരമിക്കുന്നത് കൂടാതെ മൂന്നുപേർക്ക് സ്ഥലംമാറ്റവും ഒരാൾക്ക് ജോലിക്കയറ്റത്തോടെയുള്ള സ്ഥലംമാറ്റവുമാണ് നടക്കുന്നത്. 25 വർഷം വിവിധ സേവനം അനുഷ്ഠിച്ച അസി. സ്റ്റേഷൻ ഓഫിസർകെ.ജി. രവീന്ദ്രനാണ് സർവിസിൽനിന്ന് വിരമിക്കുന്നത്.
കുണ്ടറ, മലപ്പുറം, പുനലൂർ, വടക്കാഞ്ചേരി, കൂത്താട്ടുകുളം, ഹരിപ്പാട്, പത്തനാപുരം എന്നീ നിലയങ്ങളിൽ ജോലി ചെയ്തശേഷമാണ് അടൂരുനിന്ന് വിരമിക്കുന്നത്. 2018, 2020,2021 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിൽ അടൂർ, പന്തളം, കോട്ടമുകൾ മേഖലകളിൽ രവീന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ നൂറുകണക്കിന് ആളുകളെയാണ് രക്ഷിച്ചത്. ആഴമേറിയ കിണറുകളിൽനിന്ന്വിവിധ ജലാശയങ്ങളിൽ നിന്നും ഒക്കെയായി നിരവധി മനുഷ്യരെയും മൃഗങ്ങളെയും രവീന്ദ്രൻ രക്ഷിച്ചിട്ടുണ്ട്. ഏറ്റവും മികച്ച രക്ഷാപ്രവർത്തനത്തിന് വകുപ്പ് 2021ൽ ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചിട്ടുണ്ട്. തലവൂർ രണ്ടാലുംമൂട് സ്വദേശിയായ രവീന്ദ്രന്റെ ഭാര്യ ബിന്ദുവാണ്. മക്കൾ: ദേവിക(എൻജിനീയറിങ് വിദ്യാർഥിനി), ദീപിക(അഞ്ചാം ക്ലാസ് വിദ്യാർഥിനി).
ഏത് അടിയന്തര സാഹചര്യത്തിലും പ്രത്യേകിച്ച് ജലാശയ അപകടങ്ങളിൽ വകുപ്പിന് ആശ്രയിക്കാൻ കഴിയുന്ന രക്ഷാപ്രവർത്തകനാണ് രവീന്ദ്രൻ.
അസി. സ്റ്റേഷൻ ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചു തൃശ്ശൂരിലേക്ക് പോകുന്നത് ടി.എസ്. ഷാനവാസാണ്. അസി. സ്റ്റേഷൻ ഓഫിസർ റെജികുമാർ തിരുവല്ലയിലേക്കാണ് പോകുന്നത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രാമചന്ദ്രൻ, ഫയർമാൻ ഡ്രൈവർ ഗിരീഷ് കുമാർ എന്നിവരാണ്സ്ഥലംമാറിപ്പോകുന്ന മറ്റ് രണ്ടുപേർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.