അടൂർ (പത്തനംതിട്ട): ഇടവകയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം വികാരിയുടെ നേതൃത്വത്തിൽ നടത്തി. കോട്ടമുകൾ വലിയവിളയിൽ (ജോൺസൻ വില്ലയിൽ) ജോൺസൻ പി. കോശിയുടെ സംസ്കാരത്തിനാണ് അടൂർ കണ്ണങ്കോട് സെൻറ് തോമസ് കത്തീഡ്രൽ വികാരി ഫാ. ജോൺ തോമസ് (ടിജു തോമസ്) പി.പി.ഇ കിറ്റ് ധരിച്ച് യുവജനപ്രസ്ഥാനം പ്രവർത്തകർക്കൊപ്പം നേതൃത്വം നൽകിയത്.
കോഴഞ്ചേരി ആശുപത്രിയിൽനിന്ന് ആംബുലൻസിൽ കൊണ്ടുവന്ന മൃതദേഹം പള്ളിയിൽ കുടുംബത്തെ കാണിച്ചശേഷം വികാരിയുടെ നേതൃത്വത്തിൽ യുവജനപ്രസ്ഥാനം പ്രവർത്തകർ ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. സഹ വികാരി ഫാ. ജോൺ ജോർജ് (സജു അച്ചൻ), ഫാ. ഫെബിൻ, ശുശ്രുഷകൻ തോമസ് എന്നിവർ സഹ കർമികത്വം വഹിച്ചു.
അഡ്വ ബിജു വർഗീസ്, ഷിബു ചിറക്കരോട്ട്, റോബിൻ ജോർജ്, ജോഷി ജോസ്, ജോയൽ, ബേബി ജോൺ, അലൻ ഡാനിയേൽ, ജിതിൻ ജോൺസൻ, കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.