അടൂർ: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും ആദരിച്ചാവണം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യ സമരം ഏകമുഖമല്ല. ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ ദേശീയബോധത്തെ ഉണര്‍ത്തുന്നതാണ്. കച്ചവടത്തിനു വന്നവര്‍ അധികാരം കൈയടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചത് കേരള ചരിത്രമാണെന്നും മന്ത്രി പറഞ്ഞു.
1809ലെ വേലുത്തമ്പി ദളവയുടെ ജീവല്‍ത്യാഗം എന്ന വിഷയത്തിലാണ് മണ്ണടിയില്‍ പുരാവസ്തു വകുപ്പ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജി. ശ്രീനാദേവി കുഞ്ഞമ്മ, സി. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു മണ്ണടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം ഷീജ, വേലുത്തമ്പി ദളവ മ്യൂസിയം ചാര്‍ജ് ഓഫിസര്‍ സി.പി. സുധീഷ്, അഡ്വ. എസ്. മനോജ് മണ്ണടി, കെ.എസ്. അരുണ്‍ മണ്ണടി, മണ്ണടി പരമേശ്വരന്‍, ബിജു മുസ്തഫ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.