അടൂർ: മാലിന്യ മുക്തനഗരം പദ്ധതിയുടെ ഭാഗമായി അടൂർ നഗരസഭയിൽ എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം നഗരസഭയിൽനിന്ന് ലഭ്യമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.
വീട്ടമ്മമാർക്ക് ബയോ ബിൻ, ബയോ ഡൈജസ്റ്റർ പോട്ട് നൽകി നഗരസഭാധ്യക്ഷൻ ഡി. സജി ഉദ്ഘാടനം നിർവഹിച്ചു. വീടുകളിലെ ജൈവ മാലിന്യങ്ങൾ ഫലപ്രദമായി സംസ്കരിച്ച് വളമാക്കി ഉപയോഗിക്കുന്നതിന് അനുയോജ്യമായ സംസ്കരണ ഉപാധിയാണ് ബയോ ബിൻ, ബയോഡൈജസ്റ്റർ പോട്ട് മുതലായവ. ശുചിത്വമിഷെൻറ സഹായത്തോടെ സമ്പൂർണ ശുചിത്വനഗരം ലക്ഷ്യമിട്ട് നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ റിങ്-കം പോസ്റ്റ്, ബയോഗ്യാസ് പ്ലാൻറ്, ബയോ ബിൻ മുതലായവ വീടുകളിൽ നൽകി സമ്പൂർണ ഉറവിട മാലിന്യ സംസ്കരണം ലക്ഷ്യമിടുന്നു. വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് എല്ലാ വാർഡുകളിലും ഹരിത കർമസേന പ്രവർത്തിക്കുന്നു.
പറക്കോട് അംഗൻവാടിയിൽ നടന്ന ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷ ദിവ്യ റജി മുഹമ്മദ്, റോണി പാണംതുണ്ടിൽ, ബീന ബാബു, സുധ പത്മകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.