അടൂർ: ഓർമകളുടെ വീണ്ടെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലതല ഓണാഘോഷ പരിപാടി അടൂർ ഓണം 2023 ന്റെ ഉദ്ഘാടനം അടൂർ ഗാന്ധി സ്മൃതി മൈതാനിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ സ്വാഗതം പറഞ്ഞു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക ഘോഷയാത്രയിൽ ശിങ്കാരിമേളം, മുത്തുക്കുടകൾ, തെയ്യം, നിശ്ചല ദൃശ്യങ്ങൾ എന്നിവ അണിനിരന്നു. അടൂർ ജനറൽ ആശുപത്രി ജങ്ഷനിൽനിന്ന് ആരംഭിച്ച ഘോഷയാത്ര അടൂർ നഗരം ചുറ്റി ഗാന്ധി സ്മൃതി മൈതാനിയിൽ എത്തിച്ചേരുകയായിരുന്നു. അടൂർ നഗരസഭ ചെർപേഴ്സൻ ദിവ്യാ റെജി മുഹമ്മദ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ഐ.എൻ.എൽ. രാജൻ സുലൈമാൻ, ഡി. ടി. പി. സി സെക്രട്ടറി സതീഷ് മിറാൻഡ, അടൂർ ആർ. ഡി. ഒ എ. തുളസീധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.