അ​നീ​ഷ്

രാ​ജേ​ന്ദ്ര​ൻ

പീഡനക്കേസ്​: പ്രതിക്ക് 21 വര്‍ഷം തടവ്

അ​ടൂ​ര്‍: 15കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 21 വ​ര്‍ഷം ക​ഠി​ന ത​ട​വും 1.75 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ക​ന്യാ​കു​മാ​രി വി​ള​വ​ന്‍കോ​ട് ചൂ​ടാ​ല്‍ അ​ട​യ്ക്കാ​ക്കു​ഴി​യി​ല്‍ പ​ല്ലു​കു​ഴി കാ​വു​വി​ള വീ​ട്ടി​ല്‍ ഗോ​കു​ല്‍ എ​ന്ന അ​നീ​ഷ് രാ​ജേ​ന്ദ്ര​നെ​യാ​ണ് (31) അ​ടൂ​ര്‍ അ​തി​വേ​ഗ പോ​ക്സോ സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ര്‍ഗീ​സ് ശി​ക്ഷി​ച്ച​ത്. പെ​ണ്‍കു​ട്ടി​യു​ടെ ന​ഗ്ന​വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ​ക​ര്‍ത്തി​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച​ത്. അ​ടൂ​ര്‍ പൊ​ലീ​സാ​ണ്​ പോ​ക്‌​സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ന​ല്‍കി​യ ശി​ക്ഷ ഒ​ന്നി​ച്ച് അ​ഞ്ചു​വ​ര്‍ഷം അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക്​ ന​ല്‍ക​ണ​മെ​ന്നും അ​ട​യ്ക്കാ​ത്ത​പ​ക്ഷം പ്ര​തി 21 മാ​സം​കൂ​ടി അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ല്‍ പ​റ​യു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പി. ​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി.

Tags:    
News Summary - Rape case-Accused gets 21 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.