അടൂര്‍: നാട്ടുകാരുടെ സഹായി ഇപ്പോൾ നാട്ടുകാരുടെ സഹായം തേടുന്നത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ മാരൂരിെൻറ മത്സരമാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾ ഏറ്റെടുത്തിട്ടുള്ളത്. 'അശരണരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് അവരുടെ പേരില്‍ അപേക്ഷ തയാറാക്കി സര്‍ക്കാറില്‍നിന്ന് സഹായങ്ങള്‍ വാങ്ങി നല്കുന്ന ചെറുപ്പക്കാരൻ.' സമൂഹ മാധ്യമങ്ങളില്‍ വൈറലായ പോസ്റ്റിലെ വാക്കുകളാണിവ. ആറാം വാര്‍ഡിലുള്ളവര്‍ക്ക് പത്തുലക്ഷത്തോളം രൂപ ചികിത്സ സഹായമായി വാങ്ങിനല്‍കിയ ശങ്കര്‍ മാരൂർ നടത്തിയിട്ടുള്ള നിസ്വാർഥ സേവനങ്ങൾ വിരിക്കുന്ന പോസ്റ്റ് ഇങ്ങനെ തുടരുന്നു... ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് സജി മാരൂരിനെയാണ് ശങ്കർ മാരൂർ നേരിടുന്നത്. ശങ്കറിെൻറ ജനസമ്മതി ഉപയോഗിച്ച് സജിയെ കെട്ടുകെട്ടിക്കാമെന്നാണ് എൽ.ഡി.എഫിെൻറ കണക്ക് കൂട്ടൽ.
ഈ നാട്ടിലെ കിടപ്പുരോഗികളുടെ, അശരണരുടെ വേദനകളിലേക്ക് അവരുടെ പ്രശ്നങ്ങളിലേക്ക് ശങ്കര്‍ മാരൂര്‍ എന്ന ചെറുപ്പക്കാരെൻറ കണ്ണ് എത്താന്‍ കാരണം അദ്ദേഹത്തിെൻറ വീട്ടിലെ സാഹചര്യങ്ങള്‍ തന്നെ ആയിരുന്നു... യുവാക്കളാണ് വാട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിച്ച് ശങ്കർ മാരൂരിനെ വിജയിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയ പ്രചാരണം കൊണ്ടൊന്നും സജി മാരൂരിനെപ്പോലെ സുപരിചിതനും പക്വമതിയുമായ ഒരാളെ പരാജയെപ്പടുത്താനാവില്ലെന്നാണ് യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.