അടൂര്‍: മദ്യപിച്ചശേഷം കാറില്‍ സഞ്ചരിക്കവെ ദേഹോപദ്രവം ഏല്പിച്ച് മോതിരം കവര്‍ന്നെന്ന പരാതിയില്‍ മൂന്നുപേരെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളിക്കല്‍ തെങ്ങിനാല്‍ കടുവനാല്‍ വീട്ടില്‍ ബിജു വര്‍ഗീസിനാണ് മർദനമേറ്റത്. കൊടുമണ്‍ ചാലേമുക്ക് ഇളവിനാല്‍ വീട്ടില്‍ ബിപിന്‍ ബാബു (33), കൊടുമണ്‍ ചക്കാലമുക്ക് കളരിയില്‍ രഞ്ജിത്ത് (28), ഏനാദിമംഗലം കുന്നിട ഉഷ ഭവനം ഉമേഷ് കുമാര്‍ (31) എന്നിവരാണ് അറസ്റ്റിലായത്.
അടൂര്‍ ഇന്ദ്രപ്രസ്ഥ ബാറില്‍ മദ്യപിച്ചശേഷം ബിജു വര്‍ഗീസിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മുക്കാല്‍ പവനോളമുള്ള മോതിരം അപഹരിച്ച്് നഗരത്തില്‍ ഇറക്കിവിടുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ യു. ബിജു, എസ്.ഐ ബി.എസ്. ശ്രീജിത്, എസ്.സി.പി.ഒ സജി, സി.പി.ഒമാരായ ഫിറോസ്, എബിന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.