പത്തനംതിട്ട: ജില്ലയിലെ 43 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതി ഭേദഗതി പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി. പന്തളം, പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികൾ, കോയിപ്രം, കോന്നി ബ്ലോക്ക് പഞ്ചായത്തുകൾ, 38 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ ആകെ 43 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്. അതിദരിദ്രർക്കുള്ള മൈക്രോ പ്ലാനുകൾ, പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസര പദ്ധതികൾ, തെരുവുനായ് നിയന്ത്രണ പദ്ധതികൾ, സമ്പൂർണ ശുചിത്വ പദ്ധതികൾക്ക് ഉൾപ്പെടെയാണ് അംഗീകാരമായത്.
പദ്ധതി പരിഷ്കരണം നടത്തിയിട്ടില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈമാസം 21ന് മുമ്പ് പൂർത്തീകരിച്ച് സമർപ്പിക്കണമെന്ന് ജില്ല ആസൂത്രണ സമിതി അധ്യക്ഷനും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നിർവഹണ പുരോഗതി ഉറപ്പുവരുത്തണം. സാങ്കേതികാനുമതി ലഭിച്ചിട്ടില്ലാത്ത എല്ലാ പദ്ധതികൾക്കും എത്രയും വേഗം അവ ലഭ്യമാക്കണം. ത്രിതല പഞ്ചായത്തുകൾ നടപ്പാക്കുന്ന സംയുക്ത പദ്ധതികളുടെ പൂർത്തീകരണം ഉറപ്പാക്കണം. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പ്രത്യേക ധനസഹായം ലഭിച്ച പഞ്ചായത്തുകൾ നിർദിഷ്ട പദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.