തിരുവല്ല: ഓതറയിൽ മുഖംമൂടി ധരിച്ചെത്തിയ ആൾ മുഖത്ത് മുളകുപൊടി വിതറിയശേഷം 73കാരിയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചു കടന്നു. ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ് കവർന്നത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. ഹാളിൽ ഇരിക്കുകയായിരുന്ന രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. സംഭവസമയം 80കാരനായ ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരുമകൾ മക്കളെ സ്കൂളിലാക്കാൻ പുറത്ത് പോയിരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് തിരുവല്ല പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.