പത്തനംതിട്ട: ആറന്മുളയില് നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ പൊലീസ് സ്റ്റേഷന് ഹൈടെക് കെട്ടിടത്തിെൻറ ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഇതോടൊപ്പം പത്തനംതിട്ട എ.ആര് ക്യാമ്പില്‍ പുതിയ വനിത പൊലീസ് സ്റ്റേഷന് കെട്ടിടത്തിെൻറയും പൊലീസ് കണ്ട്രോള് റൂമിെൻറയും മൂഴിയാർ, പുളിക്കീഴ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും ശിലാസ്ഥാപനവും ഉച്ചക്ക് 12ന് ഓൺലൈനായി നിര്‍വഹിക്കും.
സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളിലൊന്നാണ് ആറന്മുളയില് പൂര്‍ത്തീകരിച്ചത്. 2018ലെ പ്രളയത്തില്‍ പഴയ പൊലീസ് സ്റ്റേഷന് പൂര്‍ണമായി മുങ്ങിയിരുന്നു. തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് 2018ലെ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു.
മൂന്നുനിലകളിലായി പാര്‍ക്കിങ് ഉള്‍പ്പെടെ 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ വാഹന പാര്‍ക്കിങ് സൗകര്യവും മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും വനിതകള്‍ക്കുമുള്ള വിശ്രമ മുറികളും ഉണ്ട്. സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫിസ്, റെക്കോഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫിസ് റൂമുകള്‍ എന്നിവയുമുണ്ട്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമ മുറിയും കമ്പ്യൂട്ടര്‍ അനുബന്ധ സൗകര്യങ്ങള്‍ക്കുള്ള പ്രത്യേക മുറിയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഭാവിയില്‍ സ്റ്റേഷന് സോളാര്‍ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. 1983ല്‍ മാതൃക പൊലീസ് സ്റ്റേഷനായി പ്രവർത്തനം ആരംഭിച്ച ആറന്മുള സ്റ്റേഷൻ പരിധിയിൽ ആറ് പഞ്ചായത്തുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.