സി.ഡി.എസ് ഫണ്ട്​ തട്ടിപ്പ്; പരാതി നൽകാൻ പഞ്ചായത്ത് ഭരണസമിതി

തി​രു​വ​ല്ല: നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന 69 ല​ക്ഷം രൂ​പ​യു​ടെ സി.​ഡി.​എ​സ് ഫ​ണ്ട് ത​ട്ടി​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തി​ങ്ക​ളാ​ഴ്ച പു​ളി​ക്കീ​ഴ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കും. പ​ണാ​പ​ഹ​ര​ണം, വ​ഞ്ച​ന​ക്കു​റ്റം, വ്യാ​ജ​രേ​ഖ ച​മ​യ്​​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി.​കെ. സു​ജ, അ​ക്കൗ​ണ്ട​ന്‍റ് എ. ​സീ​നാ​മോ​ൾ, മു​ൻ വി.​ഇ.​ഒ വി​ൻ​സി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് സ​മി​തി യോ​ഗ​ത്തി​​ന്‍റേ​താ​ണ് തീ​രു​മാ​നം. കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി.​കെ. സു​ജ​യെ സ്ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കാ​നും അ​ക്കൗ​ണ്ട് എ. ​സീ​ന​മോ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും വി.​ഇ.​ഒ വി​ൻ​സി​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ എ​സ്. ആ​ദി​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ സി.​പി.​എം നേ​താ​ക്ക​ൾ​ക്കും പ​ങ്ക് ഉ​ള്ള​തി​നാ​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം അ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - CDS fund fraud; Panchayat Administrative Committee to file a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.