കൈയേറ്റം ഒഴിപ്പിക്കുന്നതിൽ ഒത്തുകളി –മനുഷ്യാവകാശ കമീഷൻ

പത്തനംതിട്ട: നൂറ്റാണ്ടുകളായി പൊതുജനങ്ങൾ ഉപയോഗിക്കുന്ന പുറമ്പോക്ക് വഴിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ കോഴഞ്ചേരി തഹസിൽദാർ നൽകിയ ഉത്തരവ് നടപ്പാക്കാത്തതിന് പിന്നിൽ റവന്യൂ അധികൃതരുടെ ഒത്തുകളിയുള്ളതായി ആശങ്കയുണ്ടെന്ന് മനുഷ്യാവകാശ കമീഷൻ.

രണ്ടാഴ്ചക്കകം തഹസിൽദാറുടെ ഉത്തരവ് നടപ്പാക്കി സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാ കുമാരി പത്തനംതിട്ട കലക്ടർക്ക് നിർദേശം നൽകി. ഇലന്തൂർ ബ്ലോക്ക് 10ൽ റീസർവേ 235/9 നമ്പറിൽ പുറമ്പോക്ക് വഴിയിലെ കൈയേറ്റം ഒഴിപ്പിക്കാനാണ് ഉത്തരവ്.

2021 മാർച്ച് 22നാണ് തഹസിൽദാർ ഉത്തരവ് നൽകിയത്. എന്നാൽ, കൈയേറ്റക്കാർക്ക് കോടതിയിൽ പോയി സ്റ്റേ വാങ്ങാൻ അധികൃതർ അവസരം ഒരുക്കുന്നതായി പരാതിക്കാരനായ ചന്ദ്രശേഖരൻ കമീഷനെ അറിയിച്ചു.

Tags:    
News Summary - Collusion in eviction of encroachment - ​​Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.