റാന്നി: വെൺകുറിഞ്ഞി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ലാത്തി വീശി, നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ മുതൽ എൽ.ഡി.എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തു. തുടർന്ന് ഉന്തും തള്ളുമുണ്ടായി. പലപ്പോഴും സംഘർഷത്തിന്‍റെ വക്കോളമെത്തി.
ഒരുവിഭാഗം പ്രവർത്തകർ കൂട്ടംകൂടി നിന്ന് വോട്ടർമാർക്കിടയിൽ ഭീതി ജനിപ്പിച്ചു. ഗത്യന്തരമില്ലാതെ വൈകീട്ട് മൂന്നോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി കോൺഗ്രസ്, എൽ.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അശിഷ് പാലക്കാമണ്ണിൽ, റോഷൻ കൈതക്കുഴി, അഡ്വ. സാംജി ഇടമുറി, പ്രവീൺ രാജ് രാമൻ, ബെബിൻ ചെത്തിമറ്റം, നഹാസ് പ്ലാമൂട്ടിൽ എന്നിവർക്കും എസ്.എഫ്.ഐ നേതാവായ അമൽ എബ്രഹാമിനും പരിക്കേറ്റു.
ഇവരെ വെച്ചൂച്ചിറ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിൽ എല്ലാവരും വിജയിച്ചു. കഴിഞ്ഞ തവണയും യു.ഡി.എഫിനായിരുന്നു ഭരണം. വിജയിച്ചവർ: വി.ആർ. അനിൽകുമാർ, ജേക്കബ് മാത്യു, ജോൺ, പി.എ. ഫിലിപ്പ്, ബെന്നി മാത്യു, ടി.ടി. മത്തായി, ബിന്ദു തോമസ്, രാജമ്മ, റോസമ്മ, ജയിംസ്, കെ.കെ. സോമൻ, ടി.എ. ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.