പത്തനംതിട്ട: ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും, ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേകം കൗണ്ടിങ് ഹാളും സജ്ജീകരിക്കും. പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന ക്രമത്തില്‍ ടേബിളുകള്‍ സജ്ജീകരിക്കും. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും വോട്ടെണ്ണല്‍ ഒരു ടേബിളിള്‍ തന്നെ ക്രമീകരിക്കും. ഓരോ സ്ഥാപനത്തിെൻറയും ആകെ പോളിങ് സ്റ്റേഷനുകള്‍ക്ക് ആനുപാതികമായി ടേബിള്‍ സജ്ജീകരിക്കും. കൗണ്ടിങ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്ട്രോങ്റൂമില്‍നിന്നു കണ്ട്രോള് യൂനിറ്റുകള്‍ എത്തിക്കുക.
ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിങ് അസിസ്റ്റൻറുമാരും ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിങ് അസിസ്റ്റൻറുമാരും നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു കൗണ്ടിങ് അസിസ്റ്റൻറും ഉണ്ടാകും. സാമൂഹിക അകലം പാലിച്ചാണ് മുഴുവന്‍ സീറ്റുകളും ക്രമീകരിക്കുക.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടുകളാണ് ആദ്യം എണ്ണുക.
കോവിഡ് പശ്ചാത്തലത്തില്‍ രോഗബാധിതര്‍ക്കും ക്വാറൻറീനില്‍ കഴിയുന്നവര്‍ക്കും വേണ്ടി നല്കിയ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെ പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക.
അതത് പ്രദേശങ്ങളിലെ വരണാധികാരികളാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. കൗണ്ടിങ് ദിവസമായ ഡിസംബര്‍ 16ന് രാവിലെ എട്ടിന് ശേഷം ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ തുറക്കില്ല. ജില്ല പഞ്ചായത്ത് ഡിവിഷനുകളിലെ പോസ്റ്റല്‍, സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റലുകള് ജില്ല വരണാധികാരിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ എണ്ണും.
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
അടൂര്‍ നഗരസഭ- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍. പത്തനംതിട്ട നഗരസഭ- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയം. തിരുവല്ല നഗരസഭ- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പന്തളം നഗരസഭ - പന്തളം എന്‍.എസ്.എസ് കോളജ്.
മല്ലപ്പള്ളി: ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
പുളിക്കീഴ്: കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
കോയിപ്രം: അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍, പുറമറ്റം- പുല്ലാട് വിവേകാനന്ദ ഹൈസ്കൂള്‍.
ഇലന്തൂര്‍: ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം- കോഴഞ്ചേരി സെൻറ് തോമസ് കോളജ്.
റാന്നി: റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശ്ശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ- റാന്നി പെരുമ്പുഴ എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
കോന്നി: കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ - കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
പന്തളം: പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി- പന്തളം എന്‍.എസ്.എസ് കോളജ്.
പറക്കോട്: ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍- അടൂര്‍ കേരള യൂനിവേഴ്സിറ്റി ബി.എഡ് സെൻറര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.