സി.പി.എം ജില്ല സമ്മേളനം: രണ്ടാം പിണറായി സർക്കാറിന്​ മതിപ്പ്​ കുറവെന്ന്​ വിമർശനം

പത്തനംതിട്ട: കാര്യമായ ചർച്ചകളും വിമർശനങ്ങളുമില്ലാതെ സി.പി.എം ജില്ല സമ്മേളനം സമാപ്​തിയിലേക്ക്​. മുൻകാലങ്ങളിൽ മൂന്നാം ദിവസവും ചർച്ച നീളുന്ന പ്രവണതയായിരുന്നു. ഇത്തവണ രണ്ടാം ദിവസം ഉച്ചയോടെ ചർച്ചകൾ അവസാനിച്ചു. വിഭാഗീയത നടമാടു​െന്നന്ന്​ സംഘടന റിപ്പോർട്ടിൽ ജില്ല സെക്രട്ടറി പരാമർശിച്ച മല്ലപ്പള്ളി, ഇരവിപേരൂർ, തിരുവല്ല ഏരിയകളിൽനിന്നുള്ളവരാണ്​ അൽപമെങ്കിലും ​ക്രിയാത്​മക വിമർശനങ്ങൾ നടത്തിയത്​. ആറുമാസം പിന്നിട്ട ഇടതു തുടർഭരണം, വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവർത്തനം, സർക്കാർ നിയമനങ്ങൾ എന്നിവയെല്ലാം ചർച്ചയായി. പൊലീസി​െൻറ പ്രവർത്തനമാണ്​ പ്രതിനിധികളിൽ ഏറെ പേരുടെയും വിമർശനത്തിന്​ വിധേയമായത്​. രണ്ടാം പിണറായി സർക്കാർ പ്രവർത്തനത്തിൽ പിന്നോട്ടാണെന്ന്​ ചിലർ അഭിപ്രായപ്പെട്ടു. ദേവസ്വം ബോർഡ്​ പ്രസിഡൻറായി പാർട്ടി അംഗങ്ങളെ നിയോഗിക്കുന്നതും വിമർശിക്ക​പ്പെട്ടു.

പൊലീസിലും സിവിൽ സർവിസിലും ആർ.എസ്​.എസ്​ കടന്നുകയറ്റമുണ്ട്​. ചില പൊലീസ്​ സ്​റ്റേഷനുകൾ ഇടതുവിരുദ്ധ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്ന്​ ഇരവിപേരൂരിൽനിന്നുള്ള പ്രതിനിധി കുറ്റ​പ്പെടുത്തി. ആഭ്യന്തരവകുപ്പിൽ പാർട്ടി ശ്രദ്ധ ചെലുത്തണം. പൊലീസിലെ ആർ.എസ്​.എസ്​ ബന്ധ​ത്തെക്കുറിച്ച സി.പി.ഐ നേതാവ്​ ആനിരാജയുടെ വിമർശനത്തി​െൻറ നിജസ്ഥിതി പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു. സേനയിൽ സർക്കാറിന്​ നിയന്ത്രണം നഷ്​ടപ്പെ​ട്ടെന്ന വിലയിരുത്തലും ചില പ്രതിനിധികൾ നടത്തി. കോവിഡ്​കാലത്ത്​ പൊലീസ്​ മികച്ച പ്രവർത്തനം നടത്തി​യെന്ന പരാമർശവുമുണ്ടായി. വൈരുധ്യാത്മക ഭൗതികവാദം പറയുന്നവർ ദേവസ്വം ബോർഡ്​ പ്രസിഡൻറുമാരായി ശബരിമലയിലെത്തി കുമ്പിടുന്നത്​ ശരിയല്ല. അതിലെ കാപട്യം ജനം തിരിച്ചറിയും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപ​​െൻറയും മുൻ പ്രസിഡൻറ്​ പത്മകുമാറി​െൻറയും നിയമനമാണ്​ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്​. രണ്ടാം പിണറായി സർക്കാറിന്​ പൊതുജനമധ്യത്തിൽ മതിപ്പ്​ കുറവാണ്​. മന്ത്രിമാരിൽ പി.എ. മുഹമ്മദ്​ റിയാസി​േൻറത്​ മെച്ചപ്പെട്ട പ്രവർത്തനമാണെന്ന്​ ഡി.വൈ.എഫ്​.ഐക്കാരായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ജില്ലയിൽനിന്നുള്ള മന്ത്രി വീണ ജോർജും പ​ങ്കെടുക്കുന്ന സമ്മേളനത്തിലാണ്​ ​മികച്ച മന്ത്രി റിയാസാണെന്ന പരാമർശമുണ്ടായത്​. വഖഫ്​ ബോർഡ്​ വിഷയത്തിലും കരുവന്നൂർ ബാങ്ക്​ തട്ടിപ്പിലും സർക്കാർ നിലപാട്​ വൈകി. ഇത്​ ആശയക്കുഴപ്പത്തിനിടയാക്കി. അടൂരിൽ ചിറ്റയം ഗോപകുമാറിനെ പരാജയപ്പെടുത്താൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗത്തി​െൻറ പിന്തുണയോടെ ഒരുവിഭാഗം ശ്രമം നടത്തിയെന്ന ആരോപണവുമുയർന്നു.

സി.പി.എം നടപടിയെടുത്ത്​ പുറത്താക്കുന്നവരെ സ്വീകരിക്കുന്ന സി.പി.ഐ നിലപാടും വിമർശിക്ക​പ്പെട്ടു.​ കേരള ബാങ്ക്​ ഗുണകരമാകുന്നില്ല. ദേശസാത്​കൃത ബാങ്കുകളുടേതിന്​ സമാന സമീപനമാണ്​ കേരള ബാങ്കിനുമുള്ളതെന്നും പ്രതിനിധികളിൽ ചിലർ അഭിപ്രായ​െപ്പട്ടു. ഉച്ചയോടെ പൊതുചർച്ച അവസാനിച്ചു. ഉച്ചക്കുശേഷം ജില്ല സെക്രട്ടറി മറുപടി പറഞ്ഞു. ​കോടിയേരി ബാലകൃഷ്​ണൻ സംഘടന റിപ്പോർട്ടിന്മേലുള്ള വിമർശനങ്ങൾക്കും മറുപടി പറഞ്ഞു.

Tags:    
News Summary - CPM Pathanamthitta District Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.