പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. മഴ പെയ്തതോടെ വെളളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യം എല്ലായിടത്തും നിലനില്ക്കുന്നു. പാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, ടാപ്പിങ് നടത്താത്ത റബര്‍ മരങ്ങളിലെ ചിരട്ടകള്‍, ടാര്പ്പോളിന് ഷീറ്റുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചിരിക്കുന്ന ട്രേകള്‍ എന്നിവയില്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാനും, ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുളളിലും പരിസരത്തും കെട്ടി നില്ക്കുന്ന വെളളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണം. ജലദോഷം, തുമ്മല്‍ ഇവയില്ലാതെ വരുന്ന പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്.
ചൂട്, ചൂടോടുകൂടിയ കടുത്തപനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. അതിശക്തമായ നടുവേദന, കണ്ണിനുപിറകില്‍ വേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രത്യേകതകളാണ്. സാധാരണ വൈറല്‍ പനി എന്നുകരുതി ചികിത്സിക്കാതെയിരുന്നാല്‍ രോഗം ഗുരുതരമാവാനും മരണത്തിനും കാരണമായേക്കാം. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടുമുണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുളളതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരംഭത്തിലേ ചികിത്സ തേടണം.
പത്തനംതിട്ട: ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ കരുതൽ വേണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു. പകര്‍ച്ചവ്യാധികളിൽ മൂന്നില്‍ രണ്ടു ഭാഗവുമുള്ള ജന്തുജന്യരോഗങ്ങളാണ്.
എലിപ്പനി, സ്ക്രബ് ടൈഫസ് (ചെഞ്ചുപനി), നിപ, പേവിഷബാധ, കുരങ്ങുപനി, വെസ്റ്റ്നൈൽ ഫിവർ എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ജന്തുജന്യരോഗങ്ങൾ.
മനുഷ്യനും മൃഗങ്ങളും പരസ്പരം ഇടപഴകുമ്പോൾ ജീവികളിൽനിന്ന് വൈറസ്, ബാക്ടീരിയ, പരാദങ്ങള്‍ തുടങ്ങിയ രോഗാണുക്കള്‍ മനുഷ്യരിലെത്തിയാണ് പലപ്പോഴും ജന്തുജന്യരോഗങ്ങള്‍ ഉണ്ടാകുന്നത്.
മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീര സ്രവങ്ങളുമായുളള സമ്പര്‍ക്കം, മലിനജലം, മണ്ണ് എന്നിവയുമായുള്ള സമ്പര്‍ക്കം, മൃഗങ്ങൾ കടിക്കുമ്പോഴും മാന്തുമ്പോഴും ഉണ്ടാകുന്ന പരിക്കുകൾ, രോഗവാഹകരായ പ്രാണികൾ, അണുവാഹകരാകാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവയിലൂടെയെല്ലാം രോഗം പകരാം.
വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകൾ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാല്‍ ഉടൻ കൈകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകണം. മൃഗങ്ങളെ മുഖത്തോട് ചേര്‍ത്ത് ഓമനിക്കരുത്.
അഞ്ച് വയസ്സിനു താഴെയും 65 മുകളിലുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കണം. മൃഗങ്ങളിൽനിന്നും മുറിവോ പോറലുകളോ ഉണ്ടായാൽ ഉടൻ സോപ്പും, വെള്ളവും ഉപയോഗിച്ച് 15 മിനിറ്റെങ്കിലും നന്നായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം.
വളര്‍ത്തുമൃഗങ്ങള്‍ക്കുളള കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കണം. മലിനജലം, മണ്ണ് എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികള്‍ ചെയ്യുന്നവര്‍ വ്യക്തിഗത സുരക്ഷാമാർഗങ്ങള്‍ സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.