ശബരിമല നട തുറന്നു: പൂങ്കാവനം ലഹരിമുക്തം; മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിച്ചു

പ​ത്ത​നം​തി​ട്ട: കേ​ര​ള എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​ബ​രി​മ​ല പൂ​ങ്കാ​വ​ന പ്ര​ദേ​ശം ല​ഹ​രി​മു​ക്ത മു​ന്ന​റി​യി​പ്പ് ഫ​ല​ക​ങ്ങ​ൾ സ്ഥാ​പി​ച്ചു. ശ​ബ​രി​മ​ല പൂ​ങ്കാ​വ​ന പ്ര​ദേ​ശം ല​ഹ​രി നി​രോ​ധി​ത മേ​ഖ​ല​യാ​ണെ​ന്നും ല​ഹ​രി ഉ​പ​യോ​ഗം ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നും വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന മു​ന്ന​റി​യി​പ്പ് ഫ​ല​ക​ങ്ങ​ൾ ല​ക്ഷ്യ ഫോ​ർ ഫ്യൂ​ച്ച​ർ ക്ല​ബി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പൂ​ങ്കാ​വ​ന പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച​ത്.

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​മ്പ​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ കെ.​യു. ജെ​നീ​ഷ് കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ൺ, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പി.​എ​സ്. പ്ര​ശാ​ന്ത്, പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​എ​സ്. മോ​ഹ​ന​ൻ, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ട്, പ​മ്പ അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ. ടി.​എ​ൻ. സു​ധീ​ർ, വി​മു​ക്തി മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ അ​ഡ്വ. ജോ​സ് ക​ളീ​ക്ക​ൽ, എ​ക്‌​സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ്‌ പി. ​പ്ര​ദീ​പ്‌, എ​ക്‌​സൈ​സ് റാ​ന്നി സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എ. സ​ഹ​ദു​ള്ള, അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​കെ. രാ​ജീ​വ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശു​ചി​മു​റി മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്​ ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ

പ​ത്ത​നം​തി​ട്ട: ശു​ചി​മു​റി മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റ്, എ​സ്.​ടി.​പി, വി​ൻ​ഡോ ക​മ്പോ​സ്റ്റി​ങ്​ തു​ട​ങ്ങി​യ ക​മ്യൂ​ണി​റ്റി​ത​ല മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി വി​പു​ല​മാ​യ ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ. ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ നി​ഫി എ​സ്. ഹ​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​തി​നാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ സ്ഥ​ല പ​രി​ശോ​ധ​ന ന‌​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു. സീ​ത​ത്തോ‌​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചാ​ണ്ടി- നീ​ല​ഗി​രി മ​ല​യി​ൽ സ്ഥ​ലം ഒ​രു​ങ്ങു​ക​യാ​ണ്. നി​ല​വി​ൽ ഇ​വി​ടേ​ക്കു​ള്ള ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​യാ​ണ് ജി​ല്ല ശു​ചി​ത്വ മി​ഷ​ന് വെ​ല്ലു​വി​ളി​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ഷ​ൻ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ നി​ഫി എ​സ്. ഹ​ക്ക് വ്യ​ക്ത​മാ​ക്കി.

ശു​ചി​മു​റി മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റി​നാ​യി (എ​ഫ്.​എ​സ്‌.‌​ടി.​പി) കൊ​ടു​മ​ൺ പ്ലാ​ന്റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്റെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള ച​ന്ദ​ന​പ്പ​ള്ളി എ​സ്റ്റേ​റ്റി​നാ​ണ് ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ സം​ഘം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ന്ദ​ന​പ്പ​ള്ളി എ​സ്റ്റേ​റ്റി​ലും സ്ഥ​ല പ​രി​ശോ​ധ ന​ട​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ശു​ചി​ത്വ മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ ഡി​സം​ബ​റി​ൽ​ത​ന്നെ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പ​കു​തി​യോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങാ​നാ​കും. ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ​ക്ക് ഒ​പ്പം ശു​ചി​ത്വ മി​ഷ​ൻ അ​സി. കോ​ഓ​ഡി​നേ​റ്റ​ർ (എ​സ്.​ഡ​ബ്ല്യു.​എം) ആ​ദ​ർ​ശ് പി. ​കു​മാ​ർ, ടെ​ക്നി​ക്ക​ൽ ക​ൺ​സ​ൽ​ട്ട​ന്റ് അ​രു​ൺ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

തിരുവാഭരണ ദർശനം ഇന്ന് തുടങ്ങും

പ​ന്ത​ളം: മ​ണ്ഡ​ല ഉ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​തോ​ടെ പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ സ്രാ​മ്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ ദ​ർ​ശ​ന​വും ശ​നി​യാ​ഴ്ച തു​ട​ങ്ങും.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച്​ മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് ദ​ർ​ശ​നം, പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലും പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലും ശ​നി​യാ​ഴ്ച മു​ത​ൽ അ​ന്ന​ദാ​ന​മു​ണ്ടാ​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​ക്കും വൈ​കീ​ട്ടും അ​ന്ന​ദാ​ന​വു​മു​ണ്ടാ​കും. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വേ​ദി​യി​ലാ​ണ് ഇ​ക്കു​റി ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക.

Tags:    
News Summary - Drugs free warning boards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.