പത്തനംതിട്ട: ജില്ല ലോട്ടറി ഓഫിസിൽ അക്രമം. മദ്യപൻ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അടിച്ചു തകർത്തു. വെള്ളിയാഴ്ച ഉച്ചക്ക് 12.50 നായിരുന്നു സംഭവം . നാരങ്ങാനം കൃഷ്ണവിലാസത്തിൽ വിനോദാണ് (45) അക്രമം നടത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു.
മിനിസിവിൽസ്റ്റേഷൻ പരിസരത്ത് ജില്ല ട്രഷറി ഓഫിസ്പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ലോട്ടറി ഓഫിസ്. ഷർട്ട് ധരിക്കാതെ കാവി കൈലിയും ധരിച്ച് കബളിപ്പിക്കൽ പ്രസ്ഥാനമാണ് ലോട്ടറിയെന്നും ഓഫിസ് കത്തിക്കാൻ പോകുകയാെണന്നും ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് തന്നെ എല്ലാവരും ശ്രദ്ധിക്കണമെന്നും പറഞ്ഞ് ഇയാൾ ലോട്ടറി ഓഫിസിലേക്ക് പ്രവേശിക്കുകയായിരുന്നു. അവിടേക്ക് കടന്നുവന്ന് സ്വയം പരിചയപ്പെടുത്തിയശേഷം ഫ്രണ്ട് ഓഫിസിൽ ഇരുന്ന പ്രിൻറർ ആദ്യം തറയിൽ എറിഞ്ഞ് തകർത്തു. പിന്നീട് കമ്പ്യൂട്ടറും തറയിലേക്ക് വലിച്ചെറിഞ്ഞു.
ഇതിനിടെ താൻ ലോട്ടറി ഏജൻറാെണന്നും ഏജന്റ്മാർക്ക് സംരക്ഷണമൊന്നും ലഭിക്കുന്നില്ലെന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. ജീവനക്കാരും ഏജന്റുമാരും ചേർന്ന് അക്രമം തടയാൻ ശ്രമിച്ചപ്പോൾ അവരുടെ നേരെ തട്ടിക്കയറി. ഇത് കൈയാങ്കളിയുടെ വക്കോളമെത്തി. വിവരംഅറിഞ്ഞ് പൊലീസ് എത്തി ഇയാളെ ബലമായി പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ കൂടിനിന്നവരെ ചിരിച്ചുകൊണ്ട് കൈവീശിക്കാണിച്ചാണ് വെളിയിലേക്ക് പോയത്.
അടുത്തിടെ ഇയാൾ നഗരത്തിൽ ഗാന്ധിജിയുടെ വേഷംധരിച്ച് ഒറ്റയാൾ സമരം നടത്തിയിരുന്നു. സപ്താഹ പരിപാടികളിൽ കുചേലന്റ വേഷവും ചെയ്യാറുണ്ട്. ഇയാൾ ലോട്ടറി ഏജന്റാെണന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.