ചിറ്റാർ: ഗുരുനാഥൻമണ്ണ് കുന്നത്ത് കൃഷിയിടത്തിൽ കാട്ടാന െചരിഞ്ഞത് എരണ്ട കെട്ടുമൂലം അവശതയിലായതിനാൽ. െചരിഞ്ഞ കാട്ടാനയെ ശനിയാഴ്ച പോസ്റ്റ്േമാർട്ടം ചെയ്തു.
ഗുരുനാഥൻമണ്ണ് പുത്തൻപറമ്പിൽ പോൾ എൻ.കലാധരെൻറ കൃഷിഭൂമിയിലാണ് 10 വയസ്സുള്ള പിടിയാനയെ വെള്ളിയാഴ്ച രാവിലെ 11ന് െചരിഞ്ഞ നിലയിൽ കണ്ടത്. കൃഷിയിടത്തിൽ രാവിലെ എത്തിയ പോളിെൻറ ഭാര്യ റോസമ്മയാണ് ആനയുടെ ജഡം ആദ്യം കണ്ടത്. തുടർന്ന് വടശ്ശേരിക്കര റേഞ്ച് ഓഫിസർ ആർ. വിനോദ്, ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ ജി.വി. ഷിബു എന്നിവരുടെ സാന്നിധ്യത്തിൽ ആനയുടെ ജഡം കോന്നി വെറ്റിനറി ഡോക്ടർ ശ്യാമാണ് പോസ്റ്റ്മാർട്ടം നടത്തിയത്.
വടശ്ശേരിക്കര റെയ്ഞ്ചിൽ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഈ പിടിയാന ഗുരുനാഥൻമണ്ണ്, കുന്നംഭാഗങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഉച്ചക്കുശേഷം വനപാലകരുടെ നേതൃത്വത്തിൽ കൃഷിഭൂമിയിൽ ദഹിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.