ശബരിമല: മണ്ഡലപൂജ മഹോത്സവത്തിന് രണ്ടാഴ്ച ബാക്കി നിൽക്കെ പരമ്പരാഗത കാനന പാതകളിലൂടെയുള്ള തീർഥാടകരുടെ എണ്ണത്തിൽ ഇക്കുറി വൻ വർധന. എരുമേലി, കരിമല, വണ്ടിപ്പെരിയാർ, പുല്ലുമേട് വഴികളിലൂടെയാണ് തീർഥടകർ കൂട്ടത്തോടെ എത്തുന്നത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് തുടക്കത്തിൽ ഇതുവഴി നിയന്ത്രണമുണ്ടായിരുന്നെങ്കിലും ഇപ്പോൾ നീക്കി. എരുമേലി വഴി വരുന്ന തീർഥാടകർ 48 കിലോമീറ്റർ താണ്ടിയാണ് പമ്പ വഴി സന്നിധാനത്ത് എത്തുന്നത്. ഈ പാതയിൽ വൈകീട്ട് ആറിന് ശേഷം വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയട്ടുണ്ട്. കോട്ടയം-കുമളി ദേശീയപാത വഴി വണ്ടിപ്പെരിയാറിലെത്തുന്ന തീർഥാടകർ വള്ളക്കടവ്, വണ്ടിപ്പെരിയാർ, സത്രം, ഉപ്പുപാറ, പുല്ലുമേട് വഴി സന്നിധാനത്ത് എത്തും. 12 കിലോമീറ്ററാണ് ഈ പാത. രാവിലെ ഏഴുമുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമേ തീർഥാടകരെ കടത്തിവിടൂ.
തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകർ പുല്ലുമേട് വഴിയും മലബാർ മേഖലയിലുള്ളവർ എരുമേലി, കരിമല വഴിയുമാണ് കൂടുതലായും സന്നിധാനത്ത് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.